ലണ്ടനില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് 8.20 ലക്ഷം തട്ടിയെന്ന പരാതിയിൽ ചെറുകുന്ന് സ്വദേശികള്‍ക്കെതിരെ കേസ്



കാസര്‍കോട്: ലണ്ടനില്‍ ജോലി ലഭ്യമാക്കി വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതിയില്‍ നിന്നു ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശികളായ രണ്ടുപേര്‍ക്കെതിരെ ബദിയടുക്ക പൊലിസ് കേസെടുത്തു. 

ബദിയടുക്ക പൊലിസ് പരിധിയിലെ ബഞ്ചത്തടുക്ക, നീര്‍ച്ചാല്‍ സ്വദേശിനി ട്രീസ ജോണാണ് പരാതി നല്‍കിയത്. 2024 ജൂണ്‍ 17 മുതല്‍ 2025 ജൂണ്‍ 27 വരെയുള്ള കാലയളവില്‍ വിവിധ ദിവസങ്ങളിലായി പരാതിക്കാരിയില്‍ നിന്ന് യു.കെ ജോലിക്കുള്ള വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ ആകെ 8,70,767 കൈപ്പറ്റി. 

പിന്നീട് വാഗ്ദാനം ചെയ്തതുപോലെ വിസ ലഭ്യമാക്കിയില്ല. വാങ്ങിയ തുകയില്‍ 50,000 മാത്രം തിരികെ നല്‍കിയതായും ശേഷിക്കുന്ന 8,20,767 രൂപ ഇതുവരെ മടക്കി നല്‍കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. 

ഇതുവഴി പരാതിക്കാരിയെ വഞ്ചിച്ചെന്നാണ് പരാതി. കേസില്‍ ഒന്നാം പ്രതിയായി കണ്ണൂര്‍ ചെറുകുന്ന് പുന്നച്ചേരിയിലെ കൃഷ്ണാര്‍ജുനത്തില്‍ എ.കെ അകര്‍ഷ് (32), രണ്ടാം പ്രതിയായി ജഗദീഷ് എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്.




.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം