കണ്ണൂരിലെ925 സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന; 94 കടകൾക്ക് നോട്ടീസ്ഒരു ബേക്കറി യൂണിറ്റ് അടച്ചു പൂട്ടാൻ നിർദേശം



കണ്ണൂർ: കണ്ണൂർജില്ലയിൽ ഭക്ഷ്യ-ജലജന്യ പകർച്ചവ്യാധി
നിയന്ത്രണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ 103 സ്ക്വാഡുകൾ ജില്ലയിലെ വിവിധ ഭക്ഷ്യ പാനീയ വിതരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, ജ്യൂസ് കടകൾ, തട്ടുകടകൾ, സോഡ- സോഫ്റ്റ് ഡ്രിങ്ക്- ഐസ് ഉൽപാദക കടകൾ ഉൾപ്പെടെ
925 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.
വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച ഇരിവേരി മേഖലയിലെ ഒരു ബേക്കറി ഉൽപാദക യൂണിറ്റ് അടച്ചുപൂട്ടാൻ നിർദേശം നൽകി. യൂണിറ്റിന് ജലഗുണനിലവാര സർട്ടിഫിക്കറ്റോ ജീവനക്കാരുടെ ഹെൽത്ത്‌ കാർഡോ ഉണ്ടായിരുന്നില്ല.
വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യൽ, ശുചിത്വക്കുറവ്, മലിന ജലം പുറത്തേക്ക് ഒഴുക്കിവിടൽ, മാലിന്യം ശരിയായി സംസ്ക്കരിക്കാതിരിക്കൽ, പകർച്ച വ്യാധി പടരുന്ന സാഹചര്യം സൃഷ്ടിക്കൽ, ഹെൽത്ത് കാർഡ്, ലൈസൻസ്, ജലഗുണനിലവാര സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കൽ എന്നീ ന്യൂനതകൾ കണ്ടെത്തിയ 94 കടകൾക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരമുള്ള ലീഗൽ നോട്ടീസ് നൽകി.
പൊതുസ്ഥലത്തെ പുകവലി നിയമ ലംഘനത്തിനും പുകവലി നിരോധിത ബോർഡ് സ്ഥാപിക്കാത്തതിനും 11600 രൂപ കോട്പ ആക്ട് പ്രകാരം പിഴ ഈടാക്കുകയും ചെയ്തു.
ഭക്ഷ്യശുചിത്വം ഉറപ്പുവരുത്താൻ തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന ശക്തിപ്പെടുത്തുമെന്നും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ച്ച ഇല്ലാത്ത നടപടി ഉണ്ടാകുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ‎

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം