കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പാ തടവുകാരൻ ബ്ളേഡ് കൊണ്ട് ശരീരം കീറി, തടയാൻ ചെന്ന വാർഡൻമാർക്കും മർദ്ദനമേറ്റു
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പാ കേസ് പ്രതി കൾ ഏറ്റുമുട്ടിയതിൽ ജീവനക്കാർക്കും തടവുകാർക്കും പ രിക്കേറ്റു ജയിൽ ഉദ്യോഗസ്ഥരുടെപരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. ഏ റ്റുമുട്ടലിൽ ജയിൽ ജീവന ക്കാർക്കും തടവുകാർക്കും പ രിക്കേറ്റു. ഇന്നലെയായിരുന്നു സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിൽ ഏറ്റുമുട്ടൽ നടന്ന ത്. കാപ്പ തടവുകാരനായ മലപ്പുറം സ്വദേശി ജലാലുദ്ദീൻ ഇന്നലെ രാവിലെ പത്തുമണി യോടെ സെല്ലിൽ നിന്നും ബ്ലേഡുകൊണ്ടു ശരീരത്തിൽ സ്വയം മുറിവേൽപ്പിക്കുകയായിരുന്നു
ജയിൽ ജീവനക്കാർ ചേർ ന്ന് ആശുപത്രിയിലേക്ക് മാ റ്റാൻ ശ്രമിക്കുന്നതിനിടയിൽ ത ടവുകാരൻ ബ്ലേഡ് കൊണ്ട് ജ യിൽ അസി. പ്രിസൺ ഓഫീസർ ജിഷ്‌ണുവിനെ പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതേ തുടർന്ന് കാപ്പ തടവുകാർ സംഘം ചേർന്ന് അക്രമണം നടത്തുകയായിന്നു കാപ്പ തടവുകാരുടെ ആക്രമണത്തിൽ ജിഷ്ണുവിനെ കൂടാതെ ജയിൽ പ്രിസൺ ഓഫീസർ ഫ്രാൻസിസ്, അസി. പ്രിസൺ ഓഫീസർമാരായ അഖിൽ, ദി
ലേഷ്, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ജയസുധീർ എന്നിവർക്കും പരുക്കേറ്റു ജലാലുദ്ദീനെ കൂടാതെ കാപ്പാ തടവുകാരായ തൃശൂർ എർണാകുളം സ്വദേശികളായ അതുൽ കൃഷ്‌ണ , അക്ഷയ് , ഹാരീസ് അനുരാഗ് ഷാഹിദ് എന്നിവരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
Comments
Post a Comment