ഗവർണർ ഉദ്ഘാടനം ചെയ്ത കണ്ണൂർ സർവ്വകലാശാല താവക്കര ക്യാംപസിലെആർട്ട് ശ്യാലറി നോക്കു കുത്തിയായതായി പരാതി
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ പുതുതായി സ്ഥാപിച്ച ആർട്ട് ശ്യാലറി നോക്കു കുത്തിയായതായി ആരോപണം.
ഒരു മാസം മുന്‍പാണ് ആര്‍ട് ഗ്യാലറി ഉദ്ഘാടനo ചെയ്തത്. ഇതിനു ശേഷം ദിവസങ്ങൾ കഴിയും മുൻപെ അടച്ചിട്ടിരിക്കുകയാണ് ആർട്ട് ഗ്യാലറി . കഴിഞ്ഞ
ജൂണ്‍ ഒന്നിന് ചാൻസലർ കൂടിയായ ഗവർണർ നടത്തിയ ഉദ്ഘാടനത്തിന് പിന്നാലെ ആര്‍ട് ഗ്യാലറിയിലെ മിക്ക വസ്തുക്കളും കാണാതായതായി ആരോപണമുണ്ട്. ഇവിടെ തെയ്യത്തിന്റെ രൂപം മാത്രമാണ് ബാക്കിയുള്ളത്. ഉദ്ഘാടകനായ ഗവർണർ ഡോ. വിശ്വനാഥ് രാജേന്ദ്ര ആർലേക്കർ സ്ഥാപിച്ച ശിലാഫലകവും ഇളക്കി മാറ്റിയ നിലയിലാണ്.
ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് ആര്‍ട്ട് ഗ്യാലറിയിലെ വസ്തുക്കള്‍ കാണാതായിരിക്കുന്നത്. കൈത്തറി മ്യൂസിയത്തിലും അവസ്ഥ വ്യത്യസ്തമല്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഫോക്ലോര്‍ അക്കാദമിയുമായി സഹകരിച്ചായിരുന്നു ആര്‍ട്ട് ഗ്യാലറി നിര്‍മ്മിച്ചത്. താവക്കര ക്യാമ്പസില്‍ ഗുണ്ടര്‍ട്ട് ലൈബ്രറിയിലാണ് മ്യൂസിയം ഒരുക്കിയത്. ഉദ്ഘാടനത്തിന് മാത്രമായാണോ ആര്‍ട്ട് ഗ്യാലറിയും കൈത്തറി മ്യൂസിയവും നിര്‍മ്മിച്ചതെന്ന സംശയമാണുയരുന്നത്.
എന്നാല്‍ നവീകരണം നടക്കുകയാണെന്നാണ് സംഭവത്തില്‍ കണ്ണൂർ സർവകലാശാല അധികൃതരുടെ വിശദീകരണം. ജൂണ്‍ ആദ്യം ഉദ്ഘാടനം ചെയ്ത മ്യൂസിയത്തിലും ഗ്യാലറിയിലും എന്ത് നവീകരണമാണ് ഈ ഒരുമാസത്തിനപ്പുറം നടക്കുന്നതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഇതു സംബന്ധിച്ചു ഗവർണർക്ക് പരാതി നൽകാൻ സർവ്വകലാശാലയിലെ ജീവനക്കാരുടെ സംഘടന ഒരുങ്ങുന്നതായി വിവരമുണ്ട്.
Comments
Post a Comment