രാമായണ മാസാചരണം : കണ്ണൂർ ജില്ലയിൽ നാലമ്പല ദർശനപുണ്യം നേടാൻ തീർത്ഥാടകർക്ക് വിപുലമായ ഒരുക്കങ്ങൾ ഏർപ്പെടുത്തിയെന് ക്ഷേത്രം ഭാരവാഹികൾ




കണ്ണൂര്‍: രാമായണ മാസാചരണത്തിൻ്റെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ നീര്‍വ്വേലി ശ്രീരാമസ്വാമി ക്ഷേത്രം, എളയാവൂര്‍ ഭരത ക്ഷേത്രം, പെരിഞ്ചേരി ലക്ഷ്മണ ക്ഷേത്രം, പായം ശത്രുഘ്‌ന ക്ഷേത്രം എന്നിവിടങ്ങളിലുള്ള നാലമ്പല ദര്‍ശനത്തിന് വിപുലമായ ഒരുക്കങ്ങള്‍ നടത്തിയതായി ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂലൈ 17 മുതല്‍ ആഗസ്റ്റ് 17 വരെയാണ് നാലമ്പല ദര്‍ശനം. കൂത്തുപറമ്പ് മട്ടന്നൂര്‍ റോട്ടില്‍ അളകാപുരിയില്‍ നിന്ന് ഒരു കിലോ മീറ്റര്‍ ദൂരെയാണ് നീര്‍വ്വേലി ശ്രീരാമസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കണ്ണൂര്‍ മട്ടന്നൂര്‍ റോട്ടില്‍ മുണ്ടയാട് ജേണലിസിസ്റ്റ് നഗര്‍ കോളനിവഴി ഒന്നര കി. മീറ്റര്‍ ദൂരവും താഴെ ചൊവ്വയില്‍ നിന്ന് എളയാവൂര്‍ അമ്പലം റോട്ടില്‍ മൂന്ന് കിലോ മീറ്ററും സഞ്ചരിച്ചാല്‍ എളയാവൂര്‍ ഭരത ക്ഷേത്രത്തിലെത്തിച്ചേരാം. മട്ടന്നൂര്‍ കൂത്തുപറമ്പ് റോഡില്‍ ഉരുവച്ചാലില്‍ നിന്ന് മണക്കായി റോഡില്‍ ഒന്നര കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ പെരിഞ്ചേരി ലക്ഷ്മണ ക്ഷേത്രത്തിലെത്തിച്ചേരാം. ഇരിട്ടി പേരാവൂര്‍ റോഡില്‍ ജബ്ബാര്‍ കടവ് പാലം കടന്ന് കരിയാല്‍ വഴി പായം ശത്രുഘ്‌ന ക്ഷേത്രത്തിലെത്തിച്ചേരാം. ജബ്ബാര്‍ കടവ് ലപാലത്തില്‍ നിന്ന് ക്ഷേത്രത്തിലേക്ക് നാല് കി. മീറ്റര്‍ ദൂരമുണ്ട്. എല്ലാ ക്ഷേത്രങ്ങളിലും ഭക്തര്‍ക്ക് പ്രഭാത ഭക്ഷണം ഒരുക്കിയതായും ഭാരവാഹികള്‍ അറിയിച്ചു.
ത്രേതായുഗത്തില്‍ രാമലക്ഷ്ണന്‍മാരുടെ വനവാസകാലത്ത് മാരീചനെ തേടിപ്പോയ ശ്രീരാമന്‍ നീര്‍വ്വേലിയിലും സീതയ്ക്ക് കാവല്‍ നില്‍ക്കുന്ന രൗദ്രമൂര്‍ത്തിയായ ലക്ഷ്ണമന്‍ പെരിഞ്ചിരിയിലുമാണെന്നാണ് വിശ്വാസം. ഭാഗവാന്‍ ശ്രീമഹാവിഷ്ണുവിന്റെ സുദര്‍ശന ചക്രത്തിന്റെ അംശാവതാരമാണ് ശത്രുഘ്‌ന ഭഗവാന്‍. അതുകൊണ്ട് തന്നെ പായം ശത്രുഘ്‌ന ക്ഷേത്രത്തില്‍ ചക്രസമര്‍പ്പണം പ്രധാന വഴിപാടാണ്. ഭഗവാന് താമരമാലയും താമര സമര്‍പ്പണവുമാണ് എളയാവൂര്‍ ഭരത ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ക്ഷേത്രം ഭാരവാഹികളായ വി.വി. ഭാസ്‌കരന്‍, ജി. രാജന്‍, പി. പ്രദീപന്‍, പി. കുഞ്ഞിരാമന്‍, എം. ഭാസ്‌കരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം