കള്ളാടി മണ്ണിടിച്ചിൽ ദുരന്തം : പ്രതിപക്ഷ നേതാവ് ദുരന്തബാധിതരെ സന്ദർശിച്ചു



മേപ്പാടി:കള്ളാടി മണ്ണിടിച്ചൽ  ദുരന്ത മേഖല സന്ദർശിച്ച് പ്രതിപക്ഷ നേതവ് പിണറായി വിജയൻ. പ്രതിപ​ക്ഷ നേതാവിനൊപ്പം എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി. ദുരന്തമേഖല സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് ക്യാമ്പും സന്ദർശിച്ചു. ശേഷം ആശുപത്രിയിൽ എത്തി ചികിത്സയിൽ കഴിയുന്നവരേയും കണ്ടു. അതേസമയം, ക്യാമ്പിൽ തങ്ങൾ ബുദ്ധിമുട്ട് നേരിടുന്നതായി ക്യാമ്പിൽ കഴിയുന്നവർ പ്രതിപ​ക്ഷ നേതാവിനെ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം അല്ലാതെ മറ്റൊന്നും കിട്ടിയില്ലെന്നും  3 ദിവസമായി മാറിയിടാൻ വസ്ത്രങ്ങൾ പോലും കിട്ടിയില്ലെന്ന് ക്യാമ്പ് വാസികൾ പറഞ്ഞു. മേപ്പാടി മണ്ണിടിച്ചൽ
ദുരന്തത്തിൽ പൊലിഞ്ഞവരുടെ ജീവൻ അഞ്ചായി ഉയർന്നിട്ടുണ്ട്. ഇന്ന് ഇതുവരെ കണ്ടെത്തിയത് രണ്ട് മൃതദേഹങ്ങളാണ്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം