പൊലിസ് വേഷങ്ങളിലുടെ ശ്രദ്ധേയനായ ചലച്ചിത്ര നടൻ രാജശേഖൻ വിട പറഞ്ഞു
കോട്ടയം: പൊലിസ് വേഷങ്ങളിലൂടെ ശ്രദ്ധേയതായ ചലച്ചിത്ര നടൻ രാജശേഖരൻ നിര്യാതനായി. കോട്ടയം ചിങ്ങവനം സ്വദേശിയാണ്.
മലയാള സിനിമയിൽ കൂടുതൽ എസ് ഐ വേഷങ്ങൾ ചെയ്ത നടനായതുകൊണ്ട എസ് ഐ രാജശേഖരൻ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
ജോഷി സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
സന്ദർഭത്തിലെ പോലീസ് ഇൻസ്പെക്ടർ, രാജാവിന്റെ മകനിലെ സംസ്ഥാന ആഭ്യന്തര മന്ത്രി എൻ. കൃഷ്ണദാസിന്റെ സഹായി സാബു, വഴിയോരകാഴ്ചകളിലെ ഡോക്ടർ, മുദ്രയിലെ ജുവനൈൽ ഹോമിലെ പോലീസ് കോൺസ്‌റ്റബിൾ, നായർ സാബിലെ ജെയിംസിന്റെ സഹായി ഉലഹന്നാൻ, സേതുരാമയ്യർ സിബിഐയിലെ കണ്ണൂർ സെൻട്രൽ ജയിലിലെ ജയിലർ രാജു, താപ്പാനയിലെ പോലീസ് ഇൻസ്പെക്ടർ എന്നീ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ ശ്രദ്ധ നേടിയവയാണ്
നമ്പർ 20 മദ്രാസ് മെയിൽ, പാറശ്ശാല പാച്ചു പയ്യന്നൂർ പരമു തുടങ്ങി ഒട്ടനവധി സിനിമകളിൽ ഇദ്ദേഹം പ്രധാന കഥാപാത്രങ്ങൾ അഭിനയിച്ചിട്ടുണ്ട്.
2015 ൽ റിലീസ് ചെയ്ത ഒരു സെക്കൻഡ് ക്ലാസ് യാത്രയിലാണ് രാജശേഖരൻ അവസാനമായി അഭിനയിച്ചത്.
Comments
Post a Comment