വഴിയോര കച്ചവടക്കാർക്ക് ഐ എൻ ടി യു സി അംഗത്വം നൽകി
കണ്ണൂർ:
വഴിയോരക്കച്ചവട തൊഴിലാളികൾക്ക് കേരള പ്രദേശ് വഴിയോര വ്യാപാര കോൺഗ്രസ് (ഐ.എൻ.ടി.യു.സി) അംഗത്വം നൽകി.
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ യൂണിയനുകളിൽ നിന്നും രാജി വെച്ച വഴിയോര കച്ചവടക്കാർക്കാണ് സ്വീകരണവും അംഗത്വ വിതരണവും നടത്തിയത്
കെ.പി.സി.സി. മെമ്പർ രാജീവൻ എളിയാവൂർ ഉദ്ഘാടനം ചെയ്തു. പറഞ്ഞു. പ്രസ്സ് ക്ലബ്ബിനടുത്ത് നടത്തിയ പരിപാടിയിൽ എം. പ്രഭാകരൻ അധ്യക്ഷത വഹിച്ചു.ഐ എൻ ടി യു സിജില്ലാ പ്രസിഡണ്ട് ഡോ:. ജോസ് ജോർജജ് പ്ലാത്തോട്ടം അംഗത്വ വിതരണം ഉദ്ഘാടനം നിർവ്വഹിച്ചു
വഴിയോര കച്ചവട തൊഴിലാളി സംരക്ഷണ നിയമം -2014 ന്റെ നിയമങ്ങളുടെ മലയാള പരിഭാഷ പുസ്തക വിതരണവുംഉണ്ടായി. ഡി.സി.സി. ജനറൽ സെക്രട്ടറി എം. കെ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എ. ടി. നിഷാത്ത്,സ്വാഗതം പറഞ്ഞു
Comments
Post a Comment