കണ്ണുരിലെനഴ്‌സുമാരുടെ സമരത്തിന് പിൻതുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ഐക്യദാർഢ്യ ധർണ നടത്തി



കണ്ണൂർ: കണ്ണൂരിലെ ആറ് ആശുപത്രികളിലെ നഴ്‌സുമാർ മിനിമം വേതനത്തിൽ കളക്ടറേറ്റിന് മുൻപിൽ നടത്തുന്ന അനിശ്ചിത കാല ധർണാസമരത്തിന് പൂർണ്ണ പിന്തുണയുമായി  യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റി രംഗത്തിറങ്ങി.
സമരം 57 ദിവസങ്ങൾ പിന്നിട്ടിട്ടും മാനേജ്മെന്റ് പുലർത്തുന്ന കടുത്ത അവഗണനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഐക്യദാർഢ്യ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡണ്ട് വിജിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. നാടിന്റെ ആരോഗ്യമേഖലയുടെ നട്ടെല്ലായ നഴ്‌സുമാരെ തെരുവിൽ ഇരുത്തി പരീക്ഷിക്കുന്ന മാനേജ്‌മെന്റുകളുടെ നിലപാട് തികച്ചും ജനാധിപത്യവിരുദ്ധമാണെന്നും, തുടക്കം മുതൽ നൽകിയ പിന്തുണ ഇനിയും ശക്തമായി നൽകുമെന്നും, വേണ്ടി വന്നാൽ അനിശ്ചിതകാല നിരാഹാര സമരം ഉൾപ്പടെ നടത്തി സമരം യൂത്ത് കോൺഗ്രസ്‌ ഏറ്റെടുക്കുമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് വിജിൽ മോഹനൻ പറഞ്ഞു. സമര സഹായ സമിതി ചെയർമാൻ അഡ്വ. റഷീദ് കാവ്വായി 
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി. പി അബ്‌ദുൾ റഷീദ്, മുഹസിൻ കാതിയോട്,
ജില്ല ഭാരവാഹികളായ സുധീഷ് വെള്ളച്ചാൽ,റിൻസ് മാനുവൽ,  മഹിത മോഹൻ, 
മിഥുൻ മാറോളി,അബിൻ സാബൂസ്,വിപിൻ ജോസഫ്,സുബീഷ് മരക്കാർക്കണ്ടി,ജീന ഷൈജു പ്രിൻസ് പി ജോർജ്,എം.കെ വരുൺ,നികേത് നാറാത്ത്,രാഹുൽ പുത്തൻപുരയിൽ, നിവിൽ മാനുവൽ, കെ.എസ്.യു ജില്ല നേതാക്കളായ അഷിത്ത് അശോകൻ
എബിൻ പുന്നവേലി എന്നിവർ പ്രസംഗിച്ചു. സമര ചെയ്യുന്ന നഴ്സുമാർക്ക് ഉച്ചഭക്ഷണവും വിളമ്പിയാണ് യൂത്ത് കോൺഗ്രസ്‌ നേതാക്കൾ മടങ്ങിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം