താവം മേൽപ്പാലം എം.വിജിൻ എം എൽ എ യോടൊപ്പം എൻ.ഐ.ടി സംഘം പരിശോധിച്ചു



പഴയങ്ങാടി:അറ്റകുറ്റപ്പണി നടത്തുകയും വീണ്ടും കുഴികൾ രൂപപ്പെടുകയും ചെയ്യുന്ന താവം മേൽപ്പാലത്തിൽ എൻ.ഐ.ടിയുടെ സംഘം പരിശോധന നടത്തി. എം വിജിൻ എംഎൽഎ ആവശ്യപ്പെട്ടതനുസരിച്ചാണ് സംഘം എത്തിയത്. പ്രാഥമിക പരിശോധനയാണ് സംഘം നടത്തിയത്. തുടർന്ന് വിശദമായി പരിശോധിച്ചു, റിപ്പോർട്ട് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു
2018 ൽ സ്വകാര്യ കമ്പനിയാണ് പാലം നിർമ്മാണം പൂർത്തികരിച്ചത്. തുടക്കത്തിൽ നിർമ്മാണത്തിലുള്ള അപാകത കാരണം പല ഘട്ടങ്ങളിൽ കുഴികൾ രൂപപ്പെടുകയും തുടർന്ന് അറ്റകുറ്റ പ്രവൃത്തികൾ നടത്തിയെങ്കിലും വീണ്ടും കുഴികൾ രൂപപ്പെടുകയുമായിരുന്നു കഴിഞ്ഞ മാർച്ചിൽ പാലത്തിന്റെ  ഉപരിതലം പൊളിച്ച് എക്സ്പാൻഷൻ ജോയിൻ്റും
തുരുമ്പിച്ച കമ്പികൾ മാറ്റിയും മൈക്രോ കോൺക്രീറ്റിങ്ങ് പ്രവൃത്തി നടത്തിയിരുന്നു. എന്നാൽ മഴ ആരംഭിച്ചതോടെ
മേൽപ്പാലത്തിൽ വീണ്ടും വലിയ കുഴികൾ രൂപപ്പെട്ടു
എം വിജിൻ എംഎൽഎ, എൻ.ഐ.ടിയിൽ നിന്ന് ഡോ. കെ ജയചന്ദ്രൻ, ഡോ. ചന്ദ്രു പി ജെ, ഡോ. കോഡൽ രാജ് എന്നിവർക്ക് പുറമെ ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസി.കെ മോഹനൻ, മെമ്പർമാരായ കെ ഹരിദാസൻ, വിപി സലാം, 
കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എഞ്ചിനിയർ സുനിത ഒ, അസിസ്റ്റൻ്റ് എഞ്ചിനിയർ രമ്യ ടി, എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം