മലയാളത്തിൻ്റെ മഴയെഴുത്ത്: സാഹിത്യ സംവാദം നടത്തി



എടക്കാട്: എടക്കാട് സാഹിത്യവേദിയുടെ എഴുപത്തി മൂന്നാമത് പ്രതിമാസ സാഹിത്യ സംവാദ പരിപാടിയിൽ 'മലയാളത്തിന്റെ മഴയെഴുത്ത്' എന്ന വിഷയം ബാലകൃഷ്ണൻ കൊയ്യാൽ അവതരിപ്പിച്ചു. പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ അംബുജം കടമ്പൂർ അധ്യക്ഷയായി. ടി.കെ.ഡി മുഴപ്പിലങ്ങാട്, ഒ.എം രാമകൃഷ്ണൻ, വിനോദ് പി തോട്ടട സംസാരിച്ചു. സതീശൻ മോറായി, മൃദുല വി.എം, യു.പി പ്രകാശൻ, സന്തോഷ് എൻ.പി മുഴപ്പിലങ്ങാട്, കെ.സി ശശീന്ദ്രൻ ചാല, സുഗീത കോയ്യോട്, ജസീല ഷുമൈസ്, രമിത സി.എം, ജിജി ഐ.വി, അദ്വൈത് എസ് പവിത്രൻ, റഷീദ് എടക്കാട് എന്നിവർ രചനകളവതരിപ്പിച്ചു. എ.കെ അഷ്റഫ്  സ്വാഗതവും എം.കെ അബൂബക്കർ നന്ദിയും പറഞ്ഞു. ഷാഫി ചെറുമാവിലായി, വി.കെ ദിവാകരൻ മാസ്റ്റർ, ബഷീർ കളത്തിൽ, എം.എസ് ആനന്ദ്, എം.കെ മറിയു തുടങ്ങിയവർ നേതൃത്വം നൽകി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം