ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി




മൈസൂരു: ഹുൻസൂരിലെ ന്യൂ മാരുതി ലേഔട്ടിലുള്ള വസതിയിൽ യുവാവ് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ഹരീഷ് (39), ഭാര്യ നിശ്ചിത (37), മക്കളായ നക്ഷ (14), രക്ഷ (എട്ട്) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം പുറത്തറിയുന്നത്.

ഹരീഷ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചതാവാമെന്നാണ് പ്രാഥമിക നി ഗമനമെന്ന് മൈസൂർ ജില്ല പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ടി വ്യക്തമാക്കി. ഹരീഷ് ഇൻഷുറൻസ് കമ്പനിയുടെ വാഹന വീണ്ടെടുക്കൽ വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു.സംഭവത്തിന് മൂന്ന് ദിവസം മുമ്പ് ഹരീഷ് തന്റെ മാതാവിനെ അവരുടെ വീട്ടിലേക്ക് അയച്ചിരുന്നു. ഹരീഷിന് സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ നിന്നും വ്യക്തമാകുന്നത്. കുടുംബത്തിന്റെ ഏക വീട് പണയപ്പെടുത്തിയിരിക്കുകയാണെന്നും കടുത്ത സാമ്പത്തിക നഷ്ടം ഉള്ളതായും കുറിപ്പിൽ പറയുന്നു. സംഭവത്തിൽ ഹുൻസൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം