ഡല്‍ഹിയില്‍ പോയി പൊലീസുകാരെ ആക്രമിക്കണമെന്ന് ആഹ്വാനം ചെയ്തതായി പരാതി; വ്‌ളോഗര്‍ ഒ കെ അനാഷിനെതിരെ കേസെടുത്തു


ന്യൂഡല്‍ഹി: വ്‌ളോഗര്‍ ഒ കെ അനാഷ് എന്ന മുഹമ്മദ് അനസിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്. ഡല്‍ഹിയില്‍ പോയി പൊലീസുകാരെ ആക്രമിക്കണമെന്ന് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ഇതിലാണ് ഫറോക്ക് പൊലീസ് കേസെടുത്തത്. നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ പോലെ ഇന്ത്യയിലും ഭരണഘടന കത്തിക്കണമെന്നും പാര്‍ലമെന്റ് കത്തിക്കാനുള്ള അവസരം ആണിതെന്നുമടക്കം പ്രചരിപ്പിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു.

ബിജെപി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് നടപടി. വൈറല്‍ ആയതിന് പിന്നാലെ മുഹമ്മദ് അനസ് വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. ക്ഷമാപണം നടത്തിയുള്ള വീഡിയോയും ഇയാൾ പോസ്റ്റ് ചെയ്തിരുന്നു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം