ദേശീയ താരങ്ങൾ പങ്കെടുക്കുന്ന ട്രയത്തോൺ അഴീക്കോട് ചാൽ ബീച്ചിൽ ഡിസംബറിൽ നടക്കും
കണ്ണൂർ: കണ്ണൂർ സൈക്കളിങ് ക്ളബ്ബ് സംഘടിപ്പിക്കുന്ന ട്രയത്തോൺഡിസംബർ 13 ന് കണ്ണൂർ ചാൽ ബീച്ചിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 150 പേർ മത്സരത്തിൽ പങ്കെടുക്കും ദേശീയ അന്തർദേശിയ നിലവാരത്തിൽ സംഘടിപ്പിക്കുന്ന ട്രയത്തോൺ ടൂറിസം പ്രമോഷൻ്റെ ഭാഗമായാണ് നടത്തുന്നത്. കേരളത്തിൻ്റെ പുറത്തു നിന്നുള്ള കായിക താരങ്ങൾ മത്സരത്തിൽപങ്കെടുക്കും. ഒളിംപിക്സ് പ്രിൻ്റ്, സ്‌പ്രിൻ്റ് റിലേ, എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുക ആകെ 2.10 ക്ഷം രൂപയുടെ സമ്മാനങ്ങൾ വിജയികൾക്ക് ലഭിക്കും. നീന്തൽ, സൈക്കളിങ്, ഓട്ടം എന്നിവ നിശ്ചിത സമയത്ത് പൂർത്തീകരിക്കുന്നവരാണ് വിജയികൾ. കണ്ണൂരിൻ്റെ വിനോദ സഞ്ചാര മേഖലയ്ക്കും കായികരംഗത്തിനും ദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കുന്നതിനൊപ്പം യുവജനങ്ങളിൽ ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ശൗര്യ ചക്ര പി.വി മനേഷ്കണ്ണൂർ സൈക്ളിങ് ക്ളബ്ബ് പ്രസിഡൻ്റ് കെ.വി രതീശൻ ,സെക്രട്ടറി കെ. നിസാർ, ട്രഷറർ വി സി ഷിയാസ്, മുരളി പ്രഗത് എന്നിവർ പങ്കെടുത്തു.
Comments
Post a Comment