ചുഴലിയിൽ പശുവിനെ കടിച്ചു കൊന്നത് പുലിയെന്ന് വനം വകുപ്പിൻ്റെ പ്രാഥമിക നിഗമനം കാൽപ്പാടുകൾ പരിശോധിച്ചു


തളിപറമ്പ് :ചുഴലി പടിഞ്ഞാറേ മൂലയിൽ പശുവിനെ കടിച്ച് കൊന്നത് പുലി തന്നെയാവാൻ സാധ്യതയെന്ന് വനം വകുപ്പ് അറിയിച്ചു.
അതേസമയം സ്ഥലത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറും ചെങ്ങളായി ഗ്രാമ പഞ്ചായത്ത് അധികൃതരും ചേർന്ന് പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ചുഴലി പടിഞ്ഞാറെ മൂലയിലെ എം ടി വിനോദിന്റെ പശുക്കിടാവിനെയാണ് ഇന്നലെ രാത്രിയോടെ അജ്ഞാത ജീവി ആക്രമിച്ച് കൊന്നത്.
സംഭവസ്ഥലത്തിന് സമീപത്ത് നിന്നും കണ്ടെത്തിയ കാൽപ്പാടുകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ അത് പുലിയുടേത് ആകാമെന്നാണ് പ്രാഥമിക നിഗമനം.
തുടർന്ന് സംഭവ സ്ഥലത്ത് ക്യാമറ ട്രാപ്പിംഗ് സംവിധാനം ക്രമീകരിച്ചു. നിലവിൽ മറ്റ് പ്രദേശങ്ങളിൽ സമാന സംഭവങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ അനാവശ്യ പരിഭ്രാന്തിയും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് വനം വകുപ്പ് അധികൃതർ അഭ്യർഥിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം