വ്യാപാരി വ്യവസായി സമിതി കണ്ണൂർ ഏരിയാ സമ്മേളനം ചേംബർ ഹാളിൽ നടക്കും
കണ്ണൂർ:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന്റ ഭാഗമായി കണ്ണൂർ ഏരിയ സമ്മേളനം ജൂലായ 26ന് കണ്ണൂരിൽ എം.രാജീവൻ നഗറിൽ (ചേമ്പർ ഹാളിൽ ) രാവിലെ 10,മണി മുതൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറർ വി.ഗോപിനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും.സമിതിയുടെ പ്രമുഖ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.കണ്ണൂർ വെസ്റ്റ്,ഈസ്റ്റ്,അഴിക്കോട്,ചിറക്കൽ,പള്ളിക്കുന്നു,വളപട്ടണം ഉൾപ്പെടെ 5 മേഖല കമ്മിറ്റികൾ ഉൾപ്പെടെ 35 യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് ഏരിയ സമ്മേളനത്തിലേക്കു കടക്കുന്നത്.സമ്മേളനത്തോടനുബന്ധിച്ചു വിവിധ അനുബന്ധ പരിപാടികൾ നടത്തി. പെനാൾട്ടി ഷൂട്ട് ഔട്ട്, രക്ത ദാന ക്യാമ്പ്,രക്തനിർണയവും, ലഹരി വിരുദ്ധ സദസ്സും, ബോധവൽക്കരണ ക്ലാസ്സ്,കമ്പവലി, ജില്ലാ തല കരോക്കെ ഗാന മത്സരം എന്നിവ നടത്തുവാൻ സാധിച്ചു. കഴിഞ്ഞ മൂന്നര വർഷക്കാലം വ്യാപാരികളുടെ ചെറുതും വലുതുമായ നിരവധി വിഷയങ്ങളിൽ ഇടപെട്ടുകൊണ്ട് പരിഹാരം കാണുവാൻ ഏരിയ കമ്മറ്റിക്ക് സാധിച്ചിട്ടുണ്ട്. വ്യാപാരികളുടെ സ്വപ്ന പദ്ധതിയായ വ്യാപാരി മിത്രയിൽ അംഗങ്ങളായ മരണപ്പെട്ട വ്യാപാരികൾക്ക് മരണാനന്തര സഹായങ്ങളും,ചികിത്സ സഹായങ്ങളും,കണ്ണൂരിലെയും,മംഗലാപുരത്തുമുള്ള പ്രധനപ്പെട്ട ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവർക്കു ചികിത്സ ഇളവുകളും കൊടുക്കുവാൻ സാധിച്ചിട്ടുണ്ട്.അതുപോലെ തന്നെ അവിചാരിതമായി സംഭവിക്കുന്ന പ്രകൃതിക്ഷോഭം,തീപ്പിടുത്തം,മോഷണം,എന്നിവ സംഭവിച്ചാൽ സഹായിക്കുന്നതിനായുമുള്ള പദ്ധതിയും വ്യാപാരികൾക്ക് ഏറെ സഹായകരമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
വ്യാപാരി വ്യവസായി സമിതി കണ്ണൂർ ഏരിയ പ്രസിഡന്റ് കെ പി അബ്ദുൽ റഹ്മാൻ,ഏരിയ സിക്രട്ടറി സി.മനോഹരൻ , ജില്ലാ കമ്മിറ്റി അംഗം എം. ഉമേശൻ, സംഘാടക സമിതി ചെയർമാൻ കെ.കുഞ്ഞുകുഞ്ഞൻ,കൺവീനർ പി.അബ്ദുൽറൗഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Comments
Post a Comment