ഓസ്ട്രിയയെ തകർത്ത് സ്പെയിൻ പ്രീ ക്വാർട്ടർഫൈനലിൽ




ഹൂസ്റ്റൺ:ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഓസ്ട്രിയയെ തകർത്ത് കരുത്തരായ സ്പെയിൻ പ്രീ ക്വാർട്ടർഫൈനലിൽ പ്രവേശിച്ചു. ലോസ് ഏഞ്ചൽസിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് മുൻ ചാമ്പ്യന്മാർ വിജയിച്ചത്. ചൊവ്വാഴ്ച ഡാലസിൽ നടക്കുന്ന പ്രീ ക്വാർട്ടറിൽ പോർച്ചുഗലോ ക്രൊയേഷ്യയോ ആകും സ്പെയിനിന്റെ എതിരാളികൾ.

കളിയുടെ തുടക്കം മുതൽ ആധിപത്യം ഉറപ്പിച്ച 2010 ജേതാക്കൾ ആദ്യപകുതിയിൽ മിക്കൽ ഒയാർസാബാൽ നേടിയ ഗോളിലൂടെ മുന്നിലെത്തി. രണ്ടാം പകുതിയുടെ 66ആം മിനുട്ടിൽ പെഡ്രോ സ്പെയിനിന്റെ ലീഡ് ഇരട്ടിച്ചപ്പോൾ 89ആം മിനുട്ടിൽ ഗോളിലൂടെ ഒയാർസാബാൽ ഓസ്ട്രിയയുടെ നെഞ്ചിലെ അവസാന ആണിയും അടിച്ചു. 2010 ഇൽ ജേതാക്കളായ ശേഷം ആദ്യമായാണ് സ്പെയിൻ ഒരു ലോകകപ്പ് നോക്കൗട്ട് മത്സരം അവർ വിജയിക്കുന്നത്.
കളിയുടെ 36ആം മിനുട്ടിൽ കുക്കുറെല്ലയിൽ നിന്നും ലഭിച്ച പാസ് സ്വീകരിച്ച ഒയാർസാബാൽ ഒരു മികച്ച ഷോട്ടിലൂടെ വലയിലെത്തിച്ച് ടൂർണമെന്റിലെ തന്റെ മൂന്നാം ഗോൾ സ്വന്തമാക്കി.രണ്ടാം പകുതിയിൽ ബെയ്നയുടെ പാസ്സിനെ മികച്ചൊരു ഹെഡറിലൂടെ പെഡ്രോ വലയിലാക്കി. കളിയുടെ അവസാന ഘട്ടങ്ങളിൽ സ്പെയിനിന്റെ മൂന്നാം ഗോൾ പിറന്നു. ലാമിനെ യമലിന്റെ ഗോളെന്നുറച്ച ഷോട്ട് ഡേവിഡ് അലാബ പ്രതിരോധിച്ചെങ്കിലും കുക്കുറെല്ലയുടെ ക്രോസിൽ നിന്നും ഒയാർസാബാൽ തന്റെ ടൂർണമെന്റിലെ നാലാം ഗോൾ സ്വന്തമാക്കി

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം