കെ സുധാകരൻ എം പി യുടെ കോടതിയലക്ഷ്യ കേസ് ഒത്ത് തീർപ്പാക്കി


കണ്ണൂർ:ഷുഹൈബ് വധക്കേസിലെ വിവാദ പരാമർശത്തെ തുടർന്ന് എടുത്ത കോടതിയലക്ഷ്യ കേസിൽ കോൺഗ്രസ് നേതാവ് കെ സുധാകരൻ എം പി ഹൈക്കോടതിയിൽ ഹാജരായി. കെ സുധാകരന്റെ മാപ്പപേക്ഷ അംഗീകരിച്ച കോടതി, കോടതിയലക്ഷ്യ കേസ് തീർപ്പാക്കി.
അഡ്വ. ജനാർദ്ദന ഷേണായി നൽകിയ കോടതിയലക്ഷ്യ കേസിലാണ് സുധാകരനോട് നേരിട്ട് ഹാജരാകാൻ ഡിവിഷൻബെഞ്ച് നിർദേശിച്ചത്. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം റദ്ദാക്കിക്കൊണ്ടുള്ള ഡിവിഷൻ ബെഞ്ചിൻ്റെ വിധി പ്രസ്താവനയെ കെ. സുധാകരൻ പരസ്യമായി ജഡ്ജിക്ക് ബോധമില്ലെന്ന  രീതിയിൽ വിമർശിച്ചിരുന്നു. ഇത് കോടതിയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് നിയമനടപടി ആരംഭിച്ചത്.ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്നതും കോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതുമാണ് സുധാകരൻ്റെ പരാമർശങ്ങളെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം