തളിപറമ്പിൽ വഴി യാത്രക്കാരിയുടെ മാല പൊട്ടിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ


തളിപ്പറമ്പ്: തളിപ്പറമ്പില്‍ വഴി യാത്രക്കാരിയായ സ്ത്രീയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞ കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍.
കോഴിക്കോട് താമരശേരി അടിവാരത്തെ പുത്തന്‍ വീട്ടില്‍ പി.വി.അനസ്(28), കൊയിലാണ്ടി എടക്കുളത്തെ മാവിലിച്ചികണ്ടി വീട്ടില്‍ എസ്.എസ്.സൂര്യന്‍(26) എന്നിവരെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.അജിത്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് എസ്.ഐ സി.ജി.സാംസണ്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ
ജൂലായ് ഒന്നിന് രാത്രി ഒന്‍പതരക്ക് ചിറവക്ക് മൊട്ടമ്മല്‍ ബാറിന് സമീപത്തുവെച്ച് ഉമാദേവി (68)യുടെ മാലയാണ് സ്‌കൂട്ടറിൽ പിൻതുടർന്നഇവര്‍ പൊട്ടിച്ചെടുത്തത്.
ജൂണ്‍ 30 ന് വൈകുന്നേരം 6.30 ന് പഴശി എളക്കുഴി എന്ന സ്ഥലത്തുവെച്ച് റോഡിലൂടെ നടന്നുപോകുകയായിരുന്ന ഉരുവച്ചാല്‍ എളക്കുഴിയിലെ അനുഗ്രഹ് വീട്ടില്‍ രാധാകൃഷ്ണന്റെ ഭാര്യ കെ.വി.ശ്രീജയുടെ(43)സ്വര്‍ണമാല സ്‌ക്കൂട്ടറിലെത്തി പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച കേസിലും ഇവര്‍ പ്രതികളാണ്. മറ്റൊരു കേസിൽ പിടിയിലായപ്പോഴാണ്
തളിപ്പറമ്പ് ചിറവക്കിലെ സ്ത്രീയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ചത് ഇവരാണെന്ന് വ്യക്തമായത്.
ജൂലായ്-ഒന്നിന് പരിയാരം പോലീസ് പരിധിയില്‍ ഭാസ്‌ക്കരന്‍ പീടികയില്‍ വെച്ച് സ്‌ക്കൂട്ടറില്‍ പോകുകയായിരുന്ന സ്ത്രീയുടെ മാല കവര്‍ന്ന കേസിലും ഇവര്‍ പ്രതികളാണ്.
മട്ടന്നൂര്‍ പോലീസ് നല്‍കിയ വിവരമനുസരിച്ച് തളിപ്പറമ്പ് പോലീസ് സ്വമേധയ കേസെടുത്ത് അന്വേഷണം നടത്തിയാണ് മാല നഷ്ടപ്പെട്ട സ്ത്രീയെ കണ്ടെത്തി ഇവരുടെ മൊഴിരേഖപ്പെടുത്തിയ ശേഷം പ്രതികളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായ യുവാക്കളെന്ന് പൊലിസ് പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം