മൺസൂൺ ബമ്പർ ഒന്നാം സ്ഥാനം അടിച്ചത് തോട്ടട സ്വദേശിക്ക്,
തോട്ടട: മൺസൂൺ ബമ്പർ ഒന്നാം സ്ഥാനം അടിച്ചത് കണ്ണൂർ കോർപറേഷനിലെതോട്ടട സ്വദേശി ക്ക്. തോട്ടട യിൽ നിന്നെടുത്ത എംസി 576896 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി അടിച്ചത് എന്നാൽ പേര് വെളിപെടുത്താൻ ഭാഗ്യശാലിയോ കുടുംബമോ താൽപര്യപ്പെടുന്നില്ല തിങ്കളാഴ്ച്ചയോടെ ഇവർ ടിക്കറ്റ് ബാങ്കിൽ കൈമാറിയേക്കും . തോട്ടട യിലെ കാവേരി സബ് ഏജൻസി സ്റ്റാൾ നടത്തുന്ന ബംഗാൾ സ്വദേശി യിൽ നിന്നാണ് ഇയാൾ ടിക്കറ്റെടുത്തത്. കണ്ണൂർ കാവേരി എജൻസിയാണ് വിൽപ്പനയ്ക്കായി തോട്ടടയിൽ ടിക്കറ്റ് നൽകിയത്. മനോജ് എന്നയാളാണ് കാവേരി ഏജൻസി കണ്ണൂരിൽ നടത്തിവരുന്നതെന്നാണ് വിവരം. ഒന്നാം സമ്മാനമായ 10 കോടി യടിച്ചതിനെ തുടർന്ന് തോട്ടട യിലെ കാവേരി സ്‌റ്റാൾ പൂട്ടി ബംഗാൾ സ്വദേശിയായ ഏജൻ്റ് സ്ഥലം വിട്ടു കണ്ണൂരിലെ മെയിൻ ഏജൻ്റിനെ കാണാനും മാധ്യമങ്ങളിൽ നിന്നു ഒഴിവാകുന്നതിനുമാണ് ഈ സ്ഥലം വിടലെന്നാണ് സൂചന. ഒന്നാം സമ്മാനം അടിച്ച തോട്ടട സ്വദേശി ക്ക് നികുതി പിടിച്ച ശേഷം 7 , O 1,87, 500 കോടി രൂപയാണ് ലഭിക്കുക. ഈ തുകയിൽ നിന്ന് കേന്ദ്ര സർക്കാരിൻ്റെ ആദായ നികുതി സർചാർജ്, ഹെൽത്ത് ആൻഡ് എഡ്യുക്കേഷൻ സെസും പിടിക്കും ഇതിന് ശേഷം ആറ് കോടി 30 ലക്ഷം രൂപയാണ് ലഭിക്കുക.
Comments
Post a Comment