പൊതു വിദ്യാഭ്യാസം മുടക്കുന്നു വിദ്യാർത്ഥി സമരങ്ങൾ, എയ്ഡഡ് , സ്വകാര്യ മാനേജ്മെൻ്റ് സ്‌കൂളുകളിൽ സമരമില്ല


കണ്ണൂർ:നീറ്റ്  പരീക്ഷയിലെ ക്രമക്കേട് ആരോപിച്ചു ഡൽഹി ജന്ദർ മന്ദിറിൽ സി ജെ പി യുടെ നേതൃത്വത്തിൽ പ്രതിപക്ഷ സംഘടനകൾ നടത്തിവരുന്ന സമരത്തിൻ്റെ അനുരണനങ്ങൾ കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെ നിശ്ചലമാക്കുന്നു എസ് എഫ് ഐ , കെ എസ് യു , എ . ഐ എസ് , എഫ് എം എസ് എഫ് സംഘടനകൾ നടത്തുന്ന സമരത്തിൻ്റെ ഭാഗമായാണ് തുടർച്ചയായി രണ്ടാം ദിവസവും വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് സർക്കാർ സ്‌കൂളുകളും സാങ്കേതിക വിദ്യാലയങ്ങളുമാണ് സമരം കാരണം നിശ്ചലമാകുന്നത്. ഇവിടെ നിന്നുള്ള കുട്ടികളാണ് കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുൻപിൽ നടക്കുന്ന പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കുന്നത് എന്നാൽ എയ്ഡഡ് / അൺ എയ്ഡഡ് സ്‌കൂളുകളെയും കേന്ദ്രീയ വിദ്യാലയങ്ങളിലെയും പഠനം സമരം കാരണം മുടങ്ങുന്നില്ല. വിദ്യാഭ്യാസ ബന്ദ് നടത്താൻ ഇവിടങ്ങളിലേക്ക് വിദ്യാർത്ഥി സംഘടനാ നേതാ ങ്ങൾ പോകാറില്ല ഇത്തരം സമരങ്ങളോട് സഹകരിക്കേണ്ടതില്ലെന്നാണ് മാനേജ്മെൻ്റുകളുടെ നിലപാട്. ഇതിനെ ചോദ്യം ചെയ്യാൻ വിദ്യാർത്ഥി സംഘടനകൾക്ക് കഴിയാറില്ല അടച്ചിട്ടഗേറ്റിന് പുറത്ത് മുദ്രാവാക്യം മുഴക്കി മടങ്ങുകയാണ് ഇവർ.
എന്നാൽ വിദ്യാഭ്യാസ ബന്ദിൻ്റെ മറവിൽ സാധാരക്കാരുടെ മക്കൾ പഠിക്കുന്ന സമാന്തര കോളേജുകളിൽ ഉൾപ്പെടെ പഠിപ്പ് മുടക്ക് സമരംനടത്തുകയും ചെയ്യുന്നു ഈ ഇരട്ടതാപ്പിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വിമർശനങ്ങൾ ഉയരുന്നുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം