അഴികൾക്കുള്ളിലെ പെൺജീവിതങ്ങൾ'പ്രകാശനം ചെയ്തു
'
കൂത്തുപറമ്പ: ശോഭന കെ. എൻ. രചിച്ച 'അഴികൾക്കുള്ളിലെ പെൺജീവിതങ്ങൾ' നോവലെറ്റ് മുൻ എം.പി: പന്ന്യൻ രവീന്ദ്രൻ പ്രകാശനം ചെയ്തു. പ്രഭാഷകൻ വി. കെ. സുരേഷ്ബാബു പുസ്തകം ഏറ്റുവാങ്ങി. കൂത്തുപറമ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ എൻ. ഇ. ബാലറാം - പി. പി. മുകുന്ദൻ അനുസ്മരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സി. എൻ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സുനിൽ പി ഇളയിടം, സി. പി. സന്തോഷ്കുമാർ, എ.പ്രദീപൻ, അഡ്വ. എം. എസ്. നിഷാദ്, വിനോദ് കുമാർ സംസാരിച്ചു. ഫോറസ്‌റ്റ് ബുക്‌സാണ് പ്രസാധകർ. രണ്ട് പതിറ്റാണ്ടുകാലത്തെ ജയിൽസർവീസിനടിയിൽ കണ്ടുമുട്ടിയ തടവുകാരായ പെൺജീവിതങ്ങളെ ആസ്പദമാക്കി എഴുതിയതാണ് നോവലെറ്റ്.
Comments
Post a Comment