കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്




മലപ്പുറം: കുറ്റിപ്പുറത്തെ ദേശീയപാതയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് ആണ് മരിച്ചത്. 26 ഓളം പേർക്ക് പരുക്കേറ്റെന്ന വിവരവും പുറത്തുവരുന്നുണ്ട്. ആദ്യം ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം ദേശീയപാതയിൽ ബസ് മറിയുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മധ്യഭാ​ഗം പൂർണമായും തകർന്നിട്ടുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽ പരുക്കേറ്റ മൂന്നുപേരുടെ നില​ ​ഗുരുതരമാണ്. ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും ഇതിനോടകം പുറത്തെടുത്തിട്ടുണ്ട്. മറിഞ്ഞ ബസിനടിയിൽ ഒരു കാർ കുടുങ്ങി കിടക്കുന്നുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം