കേരള ഗവണ്‍മെന്റ് ഡ്രൈവേഴ്‌സ് അസോ. സംസ്ഥാന സമ്മേളനം തുടങ്ങി


കണ്ണൂര്‍: കേരള ഗവണ്‍മെന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ തുടങ്ങി. ഉദ്ഘാടന സമ്മേളനം കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പി ഇന്ദിര ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ സി പി സന്തോഷ് കുമാര്‍ അധ്യക്ഷനായി. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ നരേഷ് കുമാര്‍ കുന്നിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി രമേശ് സ്വാഗതം പറഞ്ഞു. എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി എസ് ഉമാശങ്കര്‍, സ്‌റ്റേറ്റ് എംപ്ലോയിസ് യൂനിയന്‍ സംസ്ഥാന സെക്രട്ടറി വി സി റഫീഖ്, എന്‍ ജി ഒ സംഘ് സംസ്ഥാന ട്രഷറര്‍ സജീവന്‍ ചാത്തോത്ത്, പി വിനില്‍ കുമാര്‍, ഒ അശോകന്‍ സംസാരിച്ചു. കെ സുശീലന്‍ രക്തസാക്ഷി പ്രമേയവും കെ സിദ്ധാര്‍ത്ഥ അനുശോചന പ്രമേയവും അവതരിപ്പിച്ചു.  ഉച്ചയ്ക്ക് ശേഷം സിവില്‍ സര്‍വീസില്‍ ഡ്രൈവര്‍ തസ്തിക എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കോര്‍പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. വി കെ സുരേഷ് ബാബു വിഷയാവതരണം നടത്തി. കെ ജി ഡി എ സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ വി  മുഹമ്മദ് അധ്യക്ഷനായി. കെ എസ് സുധീര്‍, ടി എസ് പ്രദീപ്, ടി സതീഷ്‌കുമാര്‍ സംസാരിച്ചു. വൈകീട്ട് നടന്ന പൊതുസമ്മേളനം  ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി വി വി ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് സി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. എം ഗംഗാധരന്‍,  പി കൃഷ്ണന്‍, ചന്ദ്ര കിരണ്‍ , പവിത്രന്‍ പൊരുന്നന്‍ എന്നിവര്‍ സംസാരിച്ചു. നാളെ നടക്കുന്ന പ്രതിനിധി സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സെക്രട്ടറിയേറ്റ് അംഗം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം