വരുന്നു ചരിത്ര പോരാട്ടം; ഇന്ത്യയും ബ്രസീലും നേർക്കുനേർ ഏറ്റുമുട്ടും




കൊച്ചി:ഇന്ത്യയുടെ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും വലിയ പോരാട്ടം നടക്കാൻ പോകുന്നു. ബ്രസീൽ ദേശീയ ടീമും ഇന്ത്യയും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സ്ഥിരീകരിച്ചു. ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലെ സാൾട്ട് ലേക്കിലെ സ്റ്റേഡിയത്തിലാണ് ഇന്ത്യൻ ടീമുമായി സൗഹൃദ മത്സരം നടക്കുക.
ബ്രസീൽ ടീമിൻ്റെ പര്യടനത്തിൻ്റെ ഭാ​ഗമായി മൂന്ന് സൗഹൃദ മത്സരങ്ങളാണ് ബ്രസീൽ ടീം ആകെ കളിക്കുക. അതിൽ രണ്ട് മത്സരങ്ങൾ ഓസ്ട്രേലിയയിലും ഒന്ന് ഇന്ത്യയിലുമാണ് നടക്കുക. മൂന്ന് മത്സരങ്ങളിലെ അവസാന മത്സരമാണ് ഇന്ത്യയിൽ നടക്കുക. സെപ്റ്റംബർ 25ന് ടൗൺസ്വില്ലെയിലും, സെപ്റ്റംബർ 29-ന് ബ്രിസ്ബേനിലുമാണ് ഓസ്ട്രേലിയയിൽ വച്ചുള്ള മത്സരങ്ങൾ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം