പള്ളി മൈതാനിയിൽ നിൽക്കവെ മരം പൊട്ടി വീണ് പരുക്കേറ്റ വ്യാപാരി മരിച്ചു
കണ്ണൂർ:രാമന്തളിപള്ളിമൈതാനിയില്‍ നിൽക്കവെ മരം പൊട്ടിവീണ് അതീവ ഗുരുതരമായി പരിക്കേറ്റ വ്യാപാരി ചികിത്സയ്ക്കിടെ മരണമടഞ്ഞു.
രാമന്തളി ശാദുലി പള്ളി മഹല്ലിലെ ചേനോത്ത് അങ്ങാടിയില്‍ ഇസ്മായിലാ(71) ണ് മരിച്ചത്.
ഞായറാഴ്ച്ചരാത്രി പത്തോടെയായിരുന്നു സംഭവം.
പയ്യന്നൂര്‍ നാഷണല്‍ സ്റ്റോര്‍(തയ്യല്‍ മെഷീന്‍ വ്യാപാരം ബി.കെ.എം.ജംഗ്ഷന്‍ ) ഉടമയാണ് ഇദ്ദേഹം.
ഭാര്യ:സി.എച്ച്.ഹൈറുന്നിസ.
മക്കള്‍: സുഹൈല്‍, ജുസൈല, മുഹമ്മദ്. മറ്റൊരു വ്യക്തിയുടെ കബറടക്ക ചടങ്ങുകൾക്കെത്തിയതായിരുന്നു ഇസ്മായിൽ. ഇതിനിടെയാണ് അപകടമുണ്ടായത്. മരം പൊട്ടി വീണ് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments
Post a Comment