വിശ്വകർമ്മജരുടെ ആനുകൂല്യങ്ങൾ കാലാനുസൃതമായി ഉയർത്തണം.ആർട്ടിസ്റ്റ് ശശികല



കണ്ണൂർ:വിശ്വകർമ്മജർക്കു നൽകി വരുന്ന സംവരണ ആനുകൂല്യങ്ങൾ കാലാനുസൃതമായി ഉയർത്തണമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ആർട്ടിസ്റ്റ് ശശികല സർക്കാരിനോട് ആവശ്യപ്പെട്ടു.
കണ്ണൂർ സൗത്ത് ബസാർ ഗുരുഭവനിൽ നടന്ന വിശ്വകർമ്മ വെൽഫെയർ ഫോറം കണ്ണൂർ താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശികല.
ചടങ്ങിൽ രാജീവ്‌ മയലക്കര അദ്ധ്യക്ഷനായി.
വിശ്വകർമ്മ സമുദായത്തിന്റെ സർവതോന്മുഖമായ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുകയും കാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ ഏറെ ശ്രദ്ധ പുലർത്തുകയും ചെയ്‌താൽ മാത്രമേ നല്ലൊരു തലമുറയെ വാർത്തെടുക്കുവാൻ സാധിക്കുകയുള്ളുവെന്നുഅദ്ദേഹം പറഞ്ഞു.
ചടങ്ങിൽ രാജീവ്‌ മയലക്കര അദ്ധ്യക്ഷത വഹിച്ചു.
ചന്ദ്രൻ. പി.കെ, പ്രസന്നകുമാർ. കെ, സുജാത പ്രകാശൻ, പുരുഷോത്തമൻ.വി. വി.പ്രശാന്തൻ. കെ.പി എന്നിവർ സംസാരിച്ചു.
ജിതേഷ് ഒളവിലം സ്വാഗതവും ദീപ ഷാജി നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം