കാർഗിൽ വിജയദിനം :കിഴുത്ത ള്ളിയിലെ യുദ്ധ സ്‌മാരകത്തിൽ വീരസൈനികർക്ക് പ്രണാമമർപ്പിച്ചു
കിഴുത്തള്ളി:എവർഷൈൻസ്പോർട്സ് ക്ലബ് ക്ലബ്ബ് കിഴുത്തള്ളിയുടെ നേതൃത്വത്തിൽ കാർഗിൽ വിജയ ദിനം ആഘോഷിച്ചു
എസ് എൻ കോളേജ് റോഡിൽ ക്ലബ്ബ് നിർമ്മിച്ച കാർഗിൽ യുദ്ധസ്മാരകത്തിൽ ദേശീയപതാക ഉയർത്തി പുഷ്പചക്ര മർപ്പിച്ചു. ചടങ്ങിൽ
ക്ലബ്ബ് സെക്രട്ടറി ടി കെ പ്രദീപൻ സ്വാഗതം പറഞ്ഞു ക്ലബ്ബ് പ്രസിഡണ്ട് കെ പി ജഗത്ത് ദേശീയ പതാക ഉയർത്തി ക്ലബ്ബ് ഭാരവാഹികളായ ടി കെ പ്രദീപൻമാസ്റ്റർ. കെ പി ജഗത്ത്. എം കെ സരോഷ്. റിജീഷ്. കെ തുടങ്ങിയവർ ചേർന്ന് സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു വാർഡ് കൗൺസിലർ കെ.പിസീന മുഖ്യാതിഥിയായി.
എ ഒ പ്രസന്നൻ. ഹരിദാസൻ എം. രജീഷ് പി. കെ. രജിത്ത് മാസ്റ്റർ. പി പ്രദീപൻ. സരോഷ് എം.കെ. ടി കെ പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു.
എസ് എൻ കോളേജിലെ എൻസിസി കാഡറ്റുകളും സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു
കാർഗിൽ സ്മാരക മന്ദിരത്തിനായിവിവിധ വ്യക്തികളുടെ സഹായത്താൽ സമാഹരിച്ച വീൽചെയർ സ്ട്രക്ചർ.ഹോസ്പിറ്റൽ കോട്ട്. കസേരകൾ ,
താർപ്പായ തുടങ്ങിയവ ചടങ്ങിൽ കൈമാറി.
Comments
Post a Comment