മൺസൂൺ ബംപർ അടിച്ചെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം: ഇരയായ വ്യക്തി പൊലിസിൽ പരാതി നൽകി
.
പെരളശേരി : മൺസൂൺ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ചെന്ന് സമൂഹ മാധ്യമങ്ങളിൽ ചിലർ വ്യാജ പ്രചരണം നടത്തിയതിനെതിരെ ഇരയായ വ്യക്തി എടക്കാട് പൊലിസിൽ പരാതി നൽകി.
പെരളശേരി മാവിലായി എളവന സ്വദേശിയാണ് പരാതിക്കാരൻ. ഇയാൾക്ക് 10 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചുവെന്ന വാർത്താ രൂപത്തിൽ ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള പ്രമുഖ ചാനലുകളുടെ ലോഗോ വെച്ച് വ്യാജ കാർഡിറക്കുകയായിരുന്നു.
MC 576896 എന്ന നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നായിരുന്നു പ്രചാരണം. പേര് വെളിപെടുത്താൻ ആഗ്രഹിക്കാത്ത തോട്ടട സ്വദേശിക്ക് ബംപർ സമ്മാനമായ 10 കോടി അടിച്ചുവെന്ന് നേരത്തെ വാർത്ത വന്നിരുന്നു.ഇതിന് ശേഷമാണ് വ്യാജകാർ ഡ് പുറത്തിറങ്ങിയത്. യഥാർത്ഥ ഭാഗ്യശാലി പുറത്ത് വരാത്ത സാഹചര്യത്തിൽ ബംപർ അടിക്കാത്തയാൾക്കും കുടുംബത്തിനും വ്യാജ പ്രചരണം തലവേദനയായിരിക്കുകയാണ്.
.ലോട്ടറി അടിച്ചെന്ന വ്യാജ വാർത്ത പ്രചരിച്ചതോടെ നിരവധിയാളുകളാണ് ഫോണിലൂടെയും നേരിട്ടും കുടുംബത്തെ ബന്ധപ്പെടുന്നതാണ് സമാധാനം കെടുത്തിയത്. സാധാരണയായി ബംപർ സമ്മാനങ്ങളുടെ നറുക്കെടുപ്പ് കഴിഞ്ഞാൽ നാട്ടുമ്പുറങ്ങളിൽ ഇത്തരം വ്യാജ പ്രചാരണങ്ങൾ നടക്കാറുണ്ടെങ്കിലും സോഷ്യൽ മീഡിയയിലുടെയുണ്ടായ വ്യാജ പ്രചരണം ഒരു വ്യക്തിയുടെ മാത്രല്ല കുടുംബത്തിൻ്റെ തന്നെ സ്വസ്ഥത കെടുത്തിയിരിക്കുകയാണ്.
Comments
Post a Comment