ജി.സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാര്‍ട്ടിയെ വഞ്ചിച്ച് പോയവര്‍; എം വി ജയരാജനെ തള്ളി എം വി ഗോവിന്ദന്‍


തൃശൂര്‍: തെറ്റ് തിരുത്തിയാല്‍ ആര്‍ക്കും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്റെ നിലപാടിനെ തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഓരോരുത്തരും ഓരോ ചാനലില്‍ സംസാരിക്കുന്നതിന് മറുപടി പറയേണ്ടതില്ലെന്നാണ് വിഷയത്തില്‍ എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. പാര്‍ട്ടിയുടെ ഭാഗമായല്ല അദ്ദേഹം സംസാരിച്ചത്. തെറ്റു തിരുത്തിയാല്‍ ആരെയും തിരിച്ചെടുക്കും. എന്നാല്‍ ഇവിടെ വര്‍ഗ്ഗ വഞ്ചന എന്നതാണ് തെറ്റ്. സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാര്‍ട്ടിയെ വഞ്ചിച്ച് പോയവരാണ് അവര്‍ക്കെതിരായ വിമര്‍ശനം തുടരുമെന്നും ഗോവിന്ദന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന് എം വി ജയരാജന്‍ പറഞ്ഞത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം