വന്ദേഭാരതിൽ നൽകിയ പരിപ്പുവടയ്ക്കുള്ളിൽ ഫെവിക്വിക്ക് ട്യൂബ്




ചെന്നൈ:മൈസൂരു – ചെന്നൈ വന്ദേഭാരതില്‍ യാത്ര ചെയ്ത യാത്രക്കാരന് ലഭിച്ച പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്. ചായയ്ക്കൊപ്പം നൽകിയ പരിപ്പുവടയ്ക്കുള്ളിൽ നിന്നാണ് ഫെവിക്വിക്ക് ട്യൂബ് കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ട്രെയിന്‍ നമ്പര്‍ 202608ല്‍ യാത്ര ചെയ്ത ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 3241Eയിലെ സംഘത്തില്‍പ്പെട്ട ഡി ശേഖറിനാണ് പരിപ്പുവടയ്ക്കുള്ളിൽ നിന്ന് ട്യൂബ് കിട്ടിയത്.
വൈകീട്ട് മൂന്ന് മണിയോടെയാണ് സ്‌നാക്‌സുകള്‍ ലഭിച്ചത്. പരിപ്പുവട കഴിക്കുന്നതിന് ഇടയിൽ അസ്വാഭാവികത തോന്നി നോക്കിയപ്പോഴാണ് കണ്ടത്. ഫെവിക്വിക്ക് ശ്രദ്ധിക്കാതിരുന്ന ശേഖര്‍ പരിപ്പുവട കഴിക്കാന്‍ ആരംഭിച്ചതിന് പിന്നാലെ ഇതിലുണ്ടായിരുന്ന പശ അദ്ദേഹത്തിന്റെ വായിലാകമാനമായെന്ന് പരാതിയില്‍ പറയുന്നു. ഭാഗ്യം കൊണ്ടാണ് പശ താൻ ഇതു വിഴുങ്ങാതിരുന്നതെന്നും ഇദ്ദേഹം പറഞ്ഞു.
സംഭവത്തെ തുടർന്ന് രോഷാകുലരായ യാത്രക്കാർ ഐ.ആർ.സി.ടി.സിക്ക് നേരിട്ട് പരാതി നൽകുകയും എക്‌സിലൂടെ ഇക്കാര്യം പങ്കുവെക്കുകയുമായിരുന്നു. അബദ്ധത്തിൽ ഏതെങ്കിലും കുട്ടികളാണ് ഇത് കഴിച്ചിരുന്നതെങ്കിൽ സ്ഥിതി എന്താകുമായിരുന്നു എന്നാണ് യാത്രക്കാർ പ്രതികരിക്കുന്നത്. വിഷയത്തിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചതായി ഇദ്ദേഹം പറയുന്നു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം