പാനൂർ പൂക്കോമിൽ*പ്ലസ് വൺ വിദ്യാർത്ഥി* ക്ഷേത്രക്കുളത്തിൽമുങ്ങിമരിച്ചു



പാനൂർ : പാനൂരിനടുത്ത പൂക്കോമിൽ ക്ഷേത്രക്കുളത്തിൽ 16 വയസുകാരൻ മുങ്ങി മരിച്ചു. ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി അദ്വൈതാ (16) ണ് ശനിയാഴ്ച്ച പകൽ 12 മണിയോടെ മുങ്ങിമരിച്ചത്. പെരിങ്ങളം വെറ്റിനറി ആശുപത്രിയിലെ അറ്റൻഡർ ദിവ്യയുടെ മകനാണ്.
പൂക്കോം ചോക്കിലോട്ട് മൊയിലോം ശിവക്ഷേത്രക്കുളത്തിലാണ് അദൈത് 
മുങ്ങി മരിച്ചത്. എറണാകുളം പെരുമ്പാവൂർ മുടക്കുഴ പുതിയടത്ത് ചാലിൽ അനിൽകുമാറിൻ്റെയും ദിവ്യ കെ ദിവാകരൻ്റെയും (ലൈവ് സ്റ്റോക്ക് അസിസ്റ്റൻ്റ്, പെരിങ്ങളം) മകനാണ്. അണിയാരം മൂത്തേടത്ത് ക്ഷേത്തിന് സമീപം ഇളയടത്ത് താഴെ കുനിയിൽ വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്നു. ക്ഷേത്രകുളത്തിൽ കുളിക്കുമ്പോൾ
സഹോദരൻ കുടെയുണ്ടായിരുന്നു. ജ്യേഷ്ഠൻ മുങ്ങിയത് ഇളയ സഹോദരനായ അഞ്ചാം ക്‌ളാസുകാരൻ കാശിനാഥിന് മനസ്സിലായിരുന്നില്ല. പിന്നീട് കുട്ടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു . അദ്വൈതിനെ കുളത്തിൽ നിന്നും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുപോകും. പാനൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം