കണ്ണവം വയലിൽ അഞ്ച് വടിവാളുകൾ കണ്ടെത്തി
കണ്ണവം.രാഷ്ട്രീയ സംഘർഷമേഖലയായകണ്ണവത്ത് വയലിൽ അഞ്ച് വടി വാളുകൾ കണ്ടെത്തി
ചിറ്റാരിപറമ്പ് മെട്രോളി പൂവത്തും കീഴിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് ജോലിക്കിടെ വയലിൽ സൂക്ഷിച്ച വടിവാളുകൾ
ബുധനാഴ്ച്ച ഉച്ചയോടെ കണ്ടെത്തിയത്. ഉടൻ കണ്ണവം പൊലി സിൽ വിവരമറിയിക്കുകയായിരുന്നു പൊലി സെത്തി വാളുകൾ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റി.
അക്രമത്തിനോ പ്രതിരോധത്തിനോ യായി സൂക്ഷിച്ച വാളുകളാണ് ഇതെന്നാണ് കണ്ണവം പൊലിസിൻ്റെ പ്രാഥമിക നിഗമനം. കണ്ണൂർ ജില്ലയിലെ രാഷ്‌ട്രീയ സംഘർഷം നിലനിൽക്കുന്നതാണ് കണ്ണവം, ചിറ്റാരിപറമ്പ് പ്രദേശങ്ങൾ.
Comments
Post a Comment