എർണാകുളത്ത് ബൈക്ക് അപകടത്തിൽ പടിയോട്ടും ചാൽ സ്വദേശിയായ യുവാവ് മരിച്ചു



ചെറുപുഴ:എറണാകുളത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു. പാടിയോട്ടുചാൽ വങ്ങാട് സ്വദേശിയായ വി.വി. സിദ്ധാർത്ഥാണ് (21) മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ മൂന്നിനാണ് സിദ്ധാർത്ഥ് ഓടിച്ച ബൈക്ക് ഇലക്ട്രിക്ക് തൂണിൽ ഇടിച്ച് അപകടമുണ്ടായത്. എറണാകുളം വില്ലിംഗ്‌ടൺ അയർലന്റിൽ നിന്ന് എറണാകുളത്തേക്ക് പോകുമ്പോഴാണ് അപകടം. ഹോട്ടൽ മാനേജ്മെൻറ് പഠനം പൂർത്തിയാക്കി എറണാകുളം താജ് ഹോട്ടലിൽ ട്രെയിനിയായിരുന്നു.
 തോളൂർവീട്ടിൽ മുരളീധരൻ്റെയും വി.വി. ലളിത. യുടെയും മകനാണ് സഹോദരി: സിന്ദുര. സംസ്ക്കാരം വെള്ളിയാഴ്‌ച (17/07/26) രാവിലെ10ന് പാടിയോട്ടുചാൽ വങ്ങാട്ടെ വീട്ടുവളപ്പിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം