ഇരിട്ടിയിൽ മത്സ്യ വാഹനം ഇടിച്ച് വഴി യാത്രക്കാരൻ മരിച്ചു
ഇരിട്ടി: ഇരിട്ടിയിൽ മത്സ്യവുമായി പോയ പിക്കപ്പ് ലോറി ഇടിച്ചു കാൽ നടയാത്രക്കാരന് ദാരുണാന്ത്യം.
വെള്ളിയാഴ്ച്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. മാടത്തിയിലെ സെൻ്റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്. മ മാടത്തി അത്തിക്കൽ ഹൗസിലെ ബാലനാണ് (64). മാടത്തി ടൗണിലൂടെ നടന്നു വരികയായിരുന്നു ബാലൻ.
കർണാടകയിലേക്ക് മത്സ്യവുമായി പോവുകയായിരുന്ന പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അതിവേഗത്തിൽ വന്ന ലോറി ബാലനെ ഇടിച്ച ശേഷം റോഡിൽ മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബാലൻ തെറിച്ച് വീഴുകയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു. ഇരിട്ടി പൊലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Comments
Post a Comment