എം.പി. ഫണ്ടിൽ അനുവദിച്ച സ്കൂൾ ബസ് തകർത്ത സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി വേണം: കെ. സുധാകരൻ എം.പി



കണ്ണൂർ: പയ്യാമ്പലം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി എം.പി. ഫണ്ടിൽ നിന്ന് 26 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങി നൽകിയ സ്കൂൾ ബസ് സാമൂഹികവിരുദ്ധർ അടിച്ചുതകർത്ത സംഭവം അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം  കെ. സുധാകരൻ എംപി പറഞ്ഞു.
വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തി പൊതുപണം വിനിയോഗിച്ച് ഒരുക്കിയ പൊതുസംവിധാനം നശിപ്പിക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തി കുറ്റക്കാർയെ എത്രയും വേഗം നിയമത്തിന് മുന്നിലെത്തിച്ച് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് കെ. സുധാകരൻ. എം.പി കത്ത് നൽകി.
വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായ ഈ ബസ് തകർത്തവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും, ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട അധികൃതർ ആവശ്യമായ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊതുസ്വത്തും വിദ്യാർത്ഥികളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിന് സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും കെ. സുധാകരൻ എം.പി. അഭ്യർത്ഥിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം