ഫർണ്ണിച്ചർ ഷോപ്പ് തീ വെച്ച് നശിപ്പിച്ചതിന് രണ്ട് പേർക്കെതിരെ കേസെടുത്തു

ചെറുപുഴ:കള്ളാർ ടൗണിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ ഷോപ്പ് തീവെച്ച് നശിപ്പിച്ചതായി പരാതി. പത്തുലക്ഷത്തിന്റെ നഷ്ടം.ഇന്ന് പുലർച്ചെ ഒരു മണിക്കാണ് സംഭവം.
കള്ളാർ ഒക്ലാവ് സ്വദേശി പുഞ്ചക്കര ഹൗസിൽ കുഞ്ഞഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കള്ളാർ ടൗണിലെ ഫർണിച്ചർ ഷോപ്പിന്റെ ഷട്ടറിന്റെ പൂട്ട് തകർത്ത് പെട്രോൾ ഒഴിച്ച് തീവെക്കുകയായിരുന്നു. 
കട ഉടമയോടുള്ള മുൻ വൈരാഗ്യത്താൽ കള്ളാർഒന്നാം മൈലിലെ അബൂബക്കർ മുഹമ്മദ്, ശാലോം എന്നിവർ തീ വെച്ചതാണെന്ന് രാജ പുരം പോലീസിൽ ഉടമയുടെ മകൻ ഒക്ലാവിലെ പി.എച്ച് സിദ്ധിക്ക് കുഞ്ഞഹമ്മദ് നൽകിയ പരാതിയിൽ പറയുന്നു . കേസെടുത്ത പോലീസ്അന്വേഷണം തുടങ്ങി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം