വെറും പ്‌ളാസ്റ്റർ ഇടേണ്ട കേസ് പ്ളാസ്റ്റിക് സർജറിയിലെത്തിച്ചു: കൊള്ള ലാഭമൂറ്റാൻ ബേബിയിലെ ഡോക്ടർമാരെടുത്തത് കുരുന്നിൻ്റെ ജീവൻ
ചാല:പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സയ്ക്കിടെ ഒന്നര വയസുകാരൻ മരിച്ചത് ഗുരുതര ചികിത്സപിഴവ് കാരണമെന്ന കുടുംബത്തിൻ്റെ ആരോപണം ശക്തമാകുന്നു വെറുമൊരു പ്ളാസ്റ്റർ ഒട്ടിക്കേണ്ട പരുക്കുള്ള കുഞ്ഞിന് അനസ്തീഷ്യ നൽകി പ്ളാസ്റ്റിക് സർജറി ചെയ്യണമെന്ന് ഡോക്ടർ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ആരോപണം ഇതിനായി 18,000 രൂപ ആദ്യം അടക്കാനും ബാക്കി തുക പിന്നീട് അടക്കാനും ആവശ്യപ്പെട്ടു പ്ളാസ്റ്റിക് സർജറി ചെയ്തില്ലെങ്കിൽ കുഞ്ഞിൻ്റെ കീഴ്ചുണ്ടിൻ്റെ താഴെയുള്ള മുറിവ് ഉണങ്ങിയാലും ഭാവിയിൽ കലയായി മാറുമെന്ന് പറഞ്ഞ് രക്ഷിതാക്കളെ ഭയപ്പെടുത്തിയാണ് ഇതിന് സമ്മതിച്ചത്. എന്നാൽ ഇതിനായി അനസ്‌തീഷ്യയെടുക്കുമ്പോൾ കുഞ്ഞിന് ടെസ്‌റ്റ് ഡോസ് നൽകി നിരീക്ഷണത്തിൽ വയ്ക്കുകയോ ആരോഗ്യസ്ഥിതി പരിശോധിക്കുകയോ ചെയ്തില്ല. ഡോക്‌ടർ അനസ്തീഷ്യ നൽകിയപ്പോൾ കുഞ്ഞിൻ്റെ കണ്ണുകൾ കീഴ്പ്പോട്ട് മറിയുകയും അബോധാവസ്ഥയിലാവുകയും ചെയ്തു പിന്നീട് കുഞ്ഞ് കണ്ണു തുറന്നതേയില്ല. തങ്ങളുടെ മുൻപിലെത്തുന്ന രോഗിയെ കുഞ്ഞാണെങ്കിലും വയോധിക രായാലും മെഡിക്കൽ എത്തിക്സിന് ചേരാത്തവിധത്തിൽ എങ്ങനെയെങ്കിലും പണമൂറ്റുകയെന്ന കോർപറേറ്റ് ശൈലിയാണ് ഇവിടെയും ആശുപത്രി മാനേജ്മെൻ്റിന് കൊള്ള ലാഭമുണ്ടാക്കാൻ ഇവിടെയും ഡോക്ടർമാർ സ്വീകരിച്ചത്.
ചുണ്ടിന് മുറിവേറ്റ കുട്ടിക്ക് അനസ്‌തേഷ്യ നൽകേണ്ട അടിയന്തിര സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ഉത്തരവാദികളായ മുഴുവൻ ഡോക്ടർമാർക്കെതിരെയും മാനേജ്മെൻ്റിനെതിരെയും നടപടി വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇവർ കുട്ടിയുടെ മൃതദേഹവുമായി നാട്ടുകാർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചത് സംഘർഷാവസ്ഥ സൃഷ്‌ടിച്ചു
സൂരജ് – വിജിഷ ദമ്പതികളുടെ ഏകമകൻ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് വീട്ടിൽ നിന്നും കളിക്കുന്നതിനിടെ ചുണ്ടിന് താഴെമുറിവ് പറ്റിയാണ് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തിച്ചത്. സ്റ്റിച്ചിടുന്നതിനായായി അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ അബോധാവസ്ഥയിലായ കുട്ടിയെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് കുട്ടി മരിച്ചത്.ഗുരുതരമായ ചികിത്സപിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹവുമായി ആശുപത്രിക്ക് മുന്നിലെത്തി നാട്ടുകാരും പ്രതിഷേധിച്ചു.
ഉത്തരവാദികളായ മൂന്ന് ഡോക്ടർമാർക്കെതിരെയും മാനേജ്മെൻ്റിനെതിരെയും കേസെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.നിലവിൽ അനസ്‌തേഷ്യ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടിയെ നോക്കിയ എല്ലാ ഡോക്ടർമാരും അന്വേഷണ പരിധിയിൽ വരുമെന്നും അന്വേഷണ പുരോഗതിക്കനുസരിച്ച് പ്രതിചേർക്കുമെന്നും പയ്യന്നൂർ പൊലീസ് അറിയിച്ചു. എട്ടുവർഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികൾക്ക് ആറ്റുനോറ്റ് പിറന്ന ആൺകുരുന്നാണ് ലാഭക്കൊതിക്ക് ഇരയായി നഷ്‌ടമായത്. കണ്ണൂരിലെ കോർപറേറ്റ് ആശുപത്രികളുടെ ചികിത്സാ പിഴവിന് ഇരയായി നിരവധിയാളുകൾക്കാണ് ജീവൻ നഷ്ടമായത് ചികിത്സയുടെ പേരിൽ രോഗികളോട് ലേലം വിളിക്കുകയാണ് കോർപറേറ്റ് ഭീമൻ മാർ സാധാരണക്കാർക്ക് ആശ്വാസം നൽകേണ്ട സഹകരണ ആശുപത്രികളും ഇതേ രീതിയിൽ കൊള്ള ലാഭം കൊയ്യുന്നതിനാണ് പ്രവർത്തിക്കുന്നത് ഇവരുടെ ചികിത്സാ പിഴവ് കാരണവും നിരവധിയാളുകൾക്ക് ജീവൻ നഷ്‌ടമാകുന്നുണ്ട്.
ഒരാഴ്ച്ച മുൻപ് കണ്ണൂർ എ കെ ജി സ്മാരക സഹകരണ ആശുപത്രിയിലുംഇതിന് സമാനമായ സംഭവം നടന്നിരുന്നു കൈ വേദനയ്ക്ക് ചികിത്സ തേടിയ യുവാവിന് ഓപ്പറേഷൻ ചെയ്യുന്നതിനായി അനസ് തീഷ്യ നൽകിയപ്പോൾ മരണമടയുകയായിരുന്നു ചാല തന്നട സ്വദേശിയും കണ്ണൂർ താവക്കര യിൽ വസ്‌ത്രാലയ നടത്തിപ്പുകാരനുമായ യുവാവാണ് ദാരുണമായി മരിച്ചത് ചികിത്സാ പിഴവ് ആരോപിച്ചു കുടുംബം നൽകിയ പരാതിയിൽ കണ്ണൂർ എ.കെ ജി സ്മാരക സഹകരണ ആശുപത്രി ഡോക്ടർക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments
Post a Comment