പുഴാതി സ്കൂളിന്റെ സ്ഥലപരിമിതി; ഭൂമി ലഭിച്ചാൽ കെട്ടിടം നിർമ്മിക്കാമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രിസ്കൂളിലെ പുതിയ ഹൈസ്കൂൾ ബ്ലോക്ക് മന്ത്രി ഉദ്ഘാടനം ചെയ്തു


പുഴാതി :സ്ഥലപരിമിതി നേരിടുന്ന പുഴാതി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കോർപ്പറേഷൻ നേതൃത്വത്തിൽ ഭൂമി കണ്ടെത്തി വാങ്ങി തന്നാൽ കെട്ടിടം പൊതുവിദ്യാഭ്യാസ വകുപ്പ് നിർമ്മിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. 

കിഫ്ബിയിൽ 1.3 കോടി രൂപ ഉപയോഗിച്ച് സ്കൂളിൽ നിർമ്മിച്ച പുതിയ ഹൈസ്കൂൾ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തദ്ദേശസ്ഥാപനങ്ങൾക്ക് സ്കൂളുകളുടെ അധികാരം കിട്ടിയശേഷം സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിൽ നല്ല മാറ്റം ഉണ്ടായതായി മന്ത്രി ചൂണ്ടിക്കാട്ടി.

മാറുന്ന കാലത്തിനനുസരിച്ചുള്ള എല്ലാ ആധുനിക സൗകര്യങ്ങളും സർക്കാർ സ്കൂളുകളിൽ ഒരുക്കണം എന്നതാണ്
സർക്കാരിന്റെ നിലപാട്. കുട്ടികൾക്ക് കളിക്കാൻ സ്ഥലമില്ലാത്ത പോരായ്മ ഗൗരവമുള്ളതാണെന്നും അത് പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പ്ലസ് ടു, എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയവർക്ക് മന്ത്രി
ഉപഹാരം വിതരണം ചെയ്തു.

പരിപാടിയിൽ കെ.വി സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ മേയർ പി ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി താഹിർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സോന ജയറാം, വി.കെ മുഹമ്മദാലി, വാർഡ് കൗൺസിലർമാരായ കെ ശ്രീജ, സുബൈർ കിച്ചിരി, കെ ഉഷാകുമാരി, സി.കെ ഷബീർ,
ഡിഡിഇ ഷൈനി ഡി, ഡി.ഇ.ഒ ദീപ വി, 
സ്കൂൾ പ്രിൻസിപ്പാൾ ടി തസ്നീം, പ്രധാനാധ്യാപിക പി.പി റിമ, അസിസ്റ്റന്റ് എഞ്ചിനീയർ കെ.ആർ ജ്യോതിഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം