ഉന്നത വിജയികളായ വിദ്യാർത്ഥികളെഅനുമോദിച്ചു
കാടാച്ചിറ :യുവധാര മാളികപറമ്പ്, ഡിവൈ എഫ്ഐ മാളികപറമ്പ് യുണിറ്റ് എന്നിവ സംയുക്തമായി എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു. ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.
സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡന്റ് പി എം അഖിൽ ഉദ്‌ഘാടനം ചെയ്തു. നിഷാദ് നാരായണൻ അധ്യക്ഷനായി. കൗൺസിലർ ടി പ്രശാന്ത്, മുൻ കൗൺസിലർ കെ വി സവിത, കെ പി പ്രമോദ് കുമാർ, കെ കെ പ്രകാശൻ, കെ വിഷ്ണു എന്നിവർ സംസാരിച്ചു.
Comments
Post a Comment