പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു: തൻ്റെ പരാമർശത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് എതിർപ്പില്ലെന്ന വിശദീകരണവുമായി എംവി ജയരാജൻ




കണ്ണൂര്‍: കണ്ണൂർ സി.പി എമ്മിൽ സംസ്ഥാന നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുന്നു.
തെറ്റ് തിരുത്തിയാൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ചു ജയിച്ച ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാർട്ടിയിൽ വരുന്നതിൽ തടസമില്ലെന്ന തൻ്റെ പരാമർശത്തിൽ ഉറച്ചു നിന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജൻ രംഗത്തെത്തി.  മാധ്യമങ്ങളോട് ഈ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
. തൻ്റെ പരാമർശത്തിൽ
പാർട്ടി സെക്രട്ടറിക്ക് ഒരു അതൃപ്‌തിയുമില്ല. താൻ പറഞ്ഞ കാര്യങ്ങളിൽ നിലപാട് പറയേണ്ടത് വിമത എംഎൽഎമാരാണ്. തെറ്റ് തിരുത്തിയത് കൊണ്ടാണ് കെ ആർ ഗൗരിയമ്മയും എം വി രാഘവനും അവസാനകാലത്ത് ചെങ്കൊടിയോടൊപ്പം ചേർന്ന് പ്രവർത്തിച്ചതെന്നും  എംവി ജയരാജൻ പറഞ്ഞു. 
പാർട്ടി നേതൃത്വത്തിന്റെ നിലപാടല്ല എം വി ജയരാജന്റെ പ്രതികരണമെന്നും ഓരോരുത്തരും ഓരോ ചാനലിൽ സംസാരിക്കുന്നതിന് മറുപടി പറയണ്ടതില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കിയതിന് പിന്നാലെ ആയിരുന്നു എംവി ജയരാജന്റെ പ്രതികരണം. 'പാർട്ടിയുടെ ഭാഗമായല്ല അദ്ദേഹം സംസാരിച്ചത്. തെറ്റു തിരുത്തിയാൽ ആരെയും തിരിച്ചെടുക്കും. വർഗ്ഗ വഞ്ചന എന്നതാണ് തെറ്റ്. പക്ഷേ ജി സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിച്ച് പോയവരാണ്. വിമതരായി മത്സരിച്ചവർ വർഗവഞ്ചകരാണ്. അവരെ വിമർശിക്കുന്നത് തുടരുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
കണ്ണൂർ വിഷൻ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് എം വി ജയരാജൻ വിവാദ പരാമർശം നടത്തിയത്.
തെറ്റ് തിരുത്തിയാൽ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാർട്ടിയിൽ വരുന്നതിൽ തടസ്സമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ ഒരു ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചത്. പാർട്ടിയെ വെല്ലുവിളിച്ചു പുറത്തുപോയ എം വി രാഘവനെ വരെ അവസാന കാലത്ത് സ്വീകരിച്ചിട്ടുണ്ട്. നയപരമായ തെറ്റ് പറ്റിയെന്ന് കരുതി ഒറ്റപ്പെടുത്തി മുന്നോട്ട് പോകില്ലെന്നും പയ്യന്നൂരിൽ പാർട്ടി സ്ഥാനാർത്ഥിയെ മാറ്റിയാൽ ജയിക്കുമായിരുന്നുവെന്നും എം വി ജയരാജൻ കണ്ണൂർ വിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. താന്‍ ചെയ്ത തെറ്റ് എന്തെന്ന് ജയരാജന്‍ പറയട്ടെ. എങ്കിലെ മറുപടി പറയാനാകൂവെന്ന് പയ്യന്നൂർ എം എൽ എ വി കുഞ്ഞികൃഷ്ണന്‍ തിരിച്ചടിച്ചു. താന്‍ പറഞ്ഞത് പാര്‍ട്ടി തിരിച്ചറിഞ്ഞല്ലോ, അതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം