ഓസ്‌ട്രേലിയയെ തകർത്ത് ഈജിപ്ത് പ്രീ ക്വാർട്ടറിൽ : അർജൻ്റീന എതിരാളികൾ
ന്യൂയോർക്ക്:ചരിത്രത്തിൽ ആദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ വിജയം സ്വന്തമാക്കി ഈജിപ്ത്. പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട മത്സരത്തിൽ ഓസ്‌ട്രേലിയയെ തകർത്താണ് ഈജിപ്ത് പ്രീക്വാർട്ടർ യോഗ്യത നേടിയത്. പ്രീക്വാർട്ടറിൽ കേപ്പ് വെർദെയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾ പരാജയപെടുത്തിയ അർജൻ്റീനയാണ് ഈജിപ്തിന്റെ എതിരാളികൾ.
ഡാലസിൽ നടന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ മുഴുവൻ സമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. എസ്ട്രാടൈമിൽ സ്കോർ ഉയർത്തതാണ് ഇരുപക്ഷവും പരാജയപ്പെട്ടതോടെയാണ് മത്സരം പെനാല്ടിയിലേക്ക് നീങ്ങിയത്. കിക്കെടുത്ത നാല് ഈജിപ്ഷ്യൻ താരങ്ങളും പന്ത് വലയിലെത്തിച്ചപ്പോൾ രണ്ടു ഓസ്‌ട്രേലിയൻ താരങ്ങൾക്ക് പിഴച്ചു. ഇതോടെ ഈജിപ്ത് 4-2 മാർജിനിൽ ഷൂട്ട് ഔട്ടും മത്സരവും സ്വന്തമാക്കി.
Comments
Post a Comment