കൊതുകിനെ ഓടിച്ചിട്ട് കൊല്ലാൻഡ്രോണുകൾ റെഡി



കൊച്ചി:എ ഐഅസിസ്റ്റന്റുമാർ മുതൽ നമ്മുടെ വീടുകൾ വൃത്തിയാക്കുന്ന റോബോട്ട് വാക്വം ക്ലീനർമാർ വരെ ദൈനംദിന ജീവിതം എളുപ്പമാക്കുന്ന കാലത്താണ് നാം ഇപ്പോൾ. ചെറിയ കാര്യങ്ങൾക്ക് പോലും ഇപ്പോൾ ഹ്യുമനോയ്ഡ് റോബോർട്ടുകൾ കളം നിറയുകയാണ്. ഇപ്പോഴിതാ കുഞ്ഞൻ ഡ‍്രോണുകളാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. കൊതുകിനെ കൊല്ലാൻ കഴിയുന്ന കുഞ്ഞൻ ‍ഡ്രോണുകൾ വികസിപ്പിച്ചിരിക്കുകയാണ് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ്.


രോഗം പരത്തുന്ന കൊതുകുകളെ ട്രാക്ക് ചെയ്യാനും പിന്തുടർന്ന് കൊല്ലാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. യു.എസിലെ ടോർണിയോൾ എന്ന ടെക് സ്റ്റാർട്ടപ്പാണ് മൈക്രോ ഡ്രോണുകൾ വികസിപ്പിച്ചിരിക്കുന്നത്. എഞ്ചിനീയർമാരായ അലക്സ് ടൗസൈന്റും ക്ലോവിസ് പീഡല്ലുവുമാണ് ടോർണിയോളിന് പിന്നിലെ സ്ഥാപകർ. ഓട്ടോണമസ് മൈക്രോ-ഡ്രോൺ അതിന്റെ ആദ്യഘട്ട പരീക്ഷണങ്ങളിൽ വിജയം നേടിയെന്നെന്നാണ് ടോർണിയോളിലെ എഞ്ചിനീയർമാർ അവകാശപ്പെടുന്നത്.
തങ്ങളുടെ പത്ത് ഡ്രോണുകൾക്ക് ഒരു ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ കൊതുകുകളിൽ നിന്ന് മുക്തമാക്കാൻ കഴിയുമെന്ന് കമ്പനി കണക്കാക്കുന്നു. കൊതുകുകളെ പിന്തുടർന്ന് കൊല്ലുന്ന മൈക്രോഡോണുകളുടെ പരീക്ഷണ പറക്കലുകളുടെ വീഡിയോ പുറത്തുവന്നിരുന്നു. 40 ഗ്രാം ഭാരമുള്ള ഡ്രോണുകളാണ് കമ്പനി വികസിപ്പിച്ചിരിക്കുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം