പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം: അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്‍റെ അച്ഛൻ; മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകും
പയ്യന്നൂർ:പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നുണ്ടായ മരണത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്‍റെ അച്ഛൻ. ഈ കാര്യത്തിൽകണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
തങ്ങൾക്ക് നീതി കിട്ടും വരെ പോരാടുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകും.
സംസ്ഥാനതല വിദഗ്ധ സമിതി വൈകാതെ ചേരണമെന്നും കുറ്റക്കാരായ ഡോക്ടർമാർ ശിക്ഷിക്കപ്പെടണമെന്നും അച്ഛൻ സൂരജ് പറഞ്ഞു. നീതി കിട്ടും വരെ പോരാടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകും.
പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനായ ദേവാൻഷ് ശൗര്യക്ക് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റാണ് ആശുപത്രിയിലെത്തിച്ചത്. ചുണ്ടിലും താടിയിലുമുണ്ടായ മുറിവിന് സ്റ്റിച്ച് ഇടാൻ പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ വെച്ച് അനസ്തീഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് ഗുരുതരാവസ്ഥയിലാക്കുകയായിരിന്നു. തുടർന്ന് കണ്ണൂർ ബിഎംഎച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.
Comments
Post a Comment