വിദ്യാരംഗം പ്രവർത്തനോദ്ഘാടനം
മാമ്പ: മാമ്പ സെൻട്രൽ എൽ പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും പ്രവർത്തനോദ്ഘാടനവും സ്ഥലം മാറിപ്പോകുന്ന എഇഒ എൻ.സുജിത്ത്, ബിപിസി സി ആർ വിനോദ് കുമാർ എന്നിവർക്കുള്ള യാത്രയയപ്പും എഇഒ ടി.വി.രത്നജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി. ചന്ദ്രൻ അധ്യക്ഷനായി. പ്രധാന അധ്യാപകൻ കെ.പി. മനോജ്, ജനു ആയിച്ചാൻകണ്ടി, കെ.വി.ജയരാജ്, ബിആർസി ട്രെയിനർ മാരായ രാജേഷ് മാണിക്കോത്ത്,കെ.ഷജിൽ, കെ.വി.റീത്ത, പി.കെ. ഗിൽ ന, ചന്ദ്രൻ മുണ്ടച്ചാലി, സി വി ധനഞ്ജയൻ, ഒ. ഗാന എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ, ശാസ്ത്ര പരീക്ഷണങ്ങൾ എന്നിവയുണ്ടായി (ഫോട്ടോ: മാമ്പ സെൻട്രൽ എൽപി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനോദ്ഘാടനം എഇഒ ടി.വി.രത്നജ ഉദ്ഘാടനം ചെയ്യുന്നു )
Comments
Post a Comment