എം.കെ. നാസറിനെ അനുസ്മരിച്ചു
കണ്ണൂർ: സംസ്ഥാന സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടിവ് അംഗവും സിഡിഎഫ്എ പ്രസിഡണ്ടും കണ്ണൂർ ജില്ലയിലെ പ്രധാന കായികതാരവും സംഘാടകനുമായി രുന്നഎം.കെ. നാസറിനെ കണ്ണൂർഎ.പി.ജെ അബ്ദുൾ കലാം ലൈബ്രറി അനുസ്മരിച്ചു. നിലവിൽ വായനശാല എക്സിക്യുട്ടിവ് അംഗമായിരുന്നു നാസർ. പ്രമുഖ മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ അനുസ്മരണ പ്ര ഭാഷണം നടത്തി. വായനശാല പ്രസിഡണ്ട് കെ.ജയരാജൻ അധ്യക്ഷനായി. പി.കെ.ബൈജു, കെ.പ്രമോദ്, ശശികല, പി.വി.ദാസൻ, ഇ.കെ.സിറാജ്, എം.എം. ദിലീപ്,ജനു ആയിച്ചാൻകണ്ടി,എം.കെ. നിസാർ, രാജീവൻ കാട്ടാമ്പള്ളി എന്നിവർ സംസാരിച്ചു.
Comments
Post a Comment