ജനകീയ കൂട്ടായ്മ നടപ്പാത കോൺക്രീറ്റ് ചെയ്തു
കടമ്പൂർ : ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ ഗ്രാമ പഞ്ചായത്ത് ചെളിവെള്ളം കെട്ടി നിന്ന നടപ്പാത ഗതാഗതയോഗ്യമാക്കി.
കടമ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും, രണ്ടാം വാർഡ് മെമ്പറുമായ കെ.വി പ്രസീതയുടെ നേതൃത്വത്തിൽ പ്രവൃത്തി പൂർത്തീകരിച്ചത. ആഡൂർ ചെറിയപള്ളിയുടെ സമീപത്ത് നിന്ന് കോങ്ങാട്ട് പീടിക ഭാഗത്തേക്കുള്ള 120 മീറ്റർ നീളമുള്ള നടപ്പാതയാണ് ആഡൂർ ജനകീയ കൂട്ടായ്മയുടെ സഹായത്തോടെ കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. നേരത്തെ ചെളിവെള്ളം കെട്ടിക്കിടന്ന് ഈ വഴി ഗതാഗതയോഗ്യമല്ലാതായിരുന്നു.
Comments
Post a Comment