ഫാത്തിമത്ത് റിസയയുടെ മരണം: പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു




കണ്ണൂർ:വളപട്ടണംപൊയ്തുംകടവിൽ 20 വയസുകാരി മരിച്ച കേസിൽ വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത്
 അന്വേഷണം തുടങ്ങി. കീപ്പാട്ട് ഫാത്തിമത്ത് റിസയെയാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിനകത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. ഫാത്തിമത്ത് റിസയു ടെ ഫോണും എഴുതി വെച്ച കുറിപ്പും പോലീസ് കസ്റ്റഡിയിലടുത്തു. ഏഴ് മാസം മുമ്പാണ് കുടുക്കിമൊട്ട സ്വദേശി ആസിഫ്, ഫാത്തിമത്ത് റിസയെ വിവാഹം കഴിച്ചത്. ദുബാ യിലാണ് ആസിഫ് ജോലി ചെയ്യു ന്നത്. ഫാത്തിമത്ത് റിസയും ഭർത്താവിനോടെപ്പം ഗൾഫിൽ താമസിച്ച്
 രണ്ടുമാസം മുമ്പാണ് നാട്ടിൽ വന്നത്. മരണ വാർത്തയറിഞ്ഞ് ഒരു നാട് മുഴുവൻ പൊയ്‌തുംകടവിലെ വീട്ടിലെത്തിയിരുന്നു.   പൊയ്തുംകടവ്, മന്ന റഹ്മാനിയ മസ്‌ജിദുകളിൽ നടന്ന മയ്യത്ത് നമസ്‌കാരത്തിൽനൂറ് ക ണക്കിനാളുകൾ പങ്കെടുത്തു. ബുധനാഴ്ച്ചരാത്രി 8 മണിയോടെ ഫാത്തിമത്ത് റി സയുടെ മയ്യത്ത് മന്നയിൽഖബറടക്കി. മരണ വാർത്തയറിഞ്ഞ് ഫാ ത്തിമത്ത് റിസയുടെ ഭർത്താവ് ഗൾഫിൽ നിന്നെത്തിയിരുന്നു. ഹം സ-ഷമീറ ദമ്പതികളുടെ മകളാണ്. സഹോദരൻ: മുവാരിസ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം