കെ കെ രാഗേഷിന് പിൻതുണയുമായി പി ജയരാജൻ ജില്ലാ സെക്രട്ടറിയാക്കിയത് പാർട്ടി അംഗീകാരത്തോടെയെന്ന് വിശദീകരണം.




കണ്ണൂർ: സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറികെ. കെ. രാഗേഷിന് പിന്തുണയുമായി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായപി ജയരാജൻ 
രാഗേഷിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധവും ആസൂത്രിത രാഷ്ട്രീയ നീക്കവുമാണെന്ന് തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെ ജയരാജൻ പറഞ്ഞു.
കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ഏകകണ്ഠമായാണ് കെ. കെ. രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത് 
പാർട്ടിയുടെ പ്രവർത്തനം ഒരു വ്യക്തിയുടേതല്ല, കൂട്ടായ നേതൃത്വത്തിന്റെയും ആയിരക്കണക്കിന് സഖാക്കളുടെ സമർപ്പണത്തിന്റെയും ഫലമാണ്
രാഗേഷ് പാർട്ടിയുടെ പ്രതിനിധിയും  പ്രതീകവുമാണെത്ത് ജയരാജൻ പറഞ്ഞു.

ജയരാജൻ്റെ ഫെയ്സ്ബുക്ക് ഇവിടെ വായിക്കാം

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി സഖാവ് കെ. കെ. രാഗേഷിനെതിരെ വലതുപക്ഷ മാധ്യമങ്ങൾ അഴിച്ചുവിടുന്ന   കുപ്രചാരണം  വസ്തുതാവിരുദ്ധവും ആസൂത്രിത രാഷ്ട്രീയ നീക്കവുമാണ്. ഒരു വ്യക്തിയെ ലക്ഷ്യമിടുന്നതുപോലെ തോന്നിപ്പിക്കുന്ന ഈ പ്രചാരണത്തിന്റെ യഥാർത്ഥ ലക്ഷ്യം സിപിഐഎമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും ദുർബലപ്പെടുത്തുക എന്നതാണ്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളും പ്രവർത്തകരും വിമർശനത്തിന് അതീതരല്ല. എന്നാൽ വിമർശനവും കെട്ടിച്ചമച്ച നുണപ്രചാരണവും രണ്ടാണ്. കേരളത്തിലെ എൽഡിഎഫിന് തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ തുടർന്ന് ഇടതുപക്ഷത്തിനെതിരെയും പ്രത്യേകിച്ച് സിപിഐഎമ്മിനെതിരെയും സംഘടിതമായ അപവാദ പ്രചാരണമാണ് ഒരു വിഭാഗം മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയ കേന്ദ്രങ്ങളും  നടത്തുന്നത്. കോർപ്പറേറ്റ് ധനമൂലധന ശക്തികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന കോൺഗ്രസിനെയും ബിജെപിയെയും വെള്ളപൂശുകയും അതേസമയം ഇടതുപക്ഷത്തെ തുടർച്ചയായി താറടിക്കുകയും ചെയ്യുന്ന ഈ രാഷ്ട്രീയ അജണ്ട ഇത് ആദ്യമായി അല്ല കേരളത്തിൽ ദൃശ്യമാകുന്നത്.

സിപിഐഎമ്മിന്റെ കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ഏകകണ്ഠമായാണ് സഖാവ് കെ. കെ. രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.  വിദ്യാഭ്യാസകാലത്ത് ഒരു പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്തു കൊണ്ട് ജീവിതം ആരംഭിച്ച അദ്ദേഹം വിദ്യാർത്ഥി–യുവജന പ്രസ്ഥാനങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി വളർന്ന നേതാവാണ്. പാർട്ടി അംഗം, ജില്ലാ കമ്മിറ്റി അംഗം, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പാർട്ടി ഏൽപ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും വിജയകരമായി നിർവഹിച്ച ശേഷമാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിയത്.

സിപിഐഎമ്മിന്റെ പ്രവർത്തനം വ്യക്തികേന്ദ്രീകൃതമല്ല; കൂട്ടായ നേതൃത്വത്തിന്റെ അടിസ്ഥാനത്തിലാണ്. പ്രവർത്തനത്തിലെ പോരായ്മകളും വിമർശനങ്ങളും വിലയിരുത്തലുകളും പാർട്ടിക്കകത്ത് ജനാധിപത്യപരമായി ചർച്ച ചെയ്ത് തിരുത്തുന്ന പാരമ്പര്യമാണ് പാർട്ടിക്കുള്ളത്. കണ്ണൂർ ജില്ലയിലെ പാർട്ടിയുടെ പ്രവർത്തനവും ഒരു വ്യക്തിയുടേതല്ല, കൂട്ടായ നേതൃത്വത്തിന്റെയും ആയിരക്കണക്കിന് സഖാക്കളുടെ സമർപ്പണത്തിന്റെയും ഫലമാണ്. അതിനാൽ ഒരാളെ മാത്രം നിരന്തരം ലക്ഷ്യമിട്ട് നടത്തുന്ന വ്യക്തിഹത്യാ പ്രചാരണത്തിന്റെ പിന്നിലെ യഥാർത്ഥ ലക്ഷ്യം പാർട്ടിയെ ആക്രമിക്കുകയും ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയുമാണെന്ന് തിരിച്ചറിയണം.

ഈ സംഘടിത നുണപ്രചാരണങ്ങളെ ശക്തമായി ചെറുത്തുതോൽപ്പിക്കാൻ ഇടതുപക്ഷത്തെ സ്നേഹിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് മുന്നോട്ടുവരേണ്ടത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അനിവാര്യമാണ്.

സഖാവ് രാഗേഷ് ഈ പാർട്ടിയുടെ പ്രതിനിധിയാണ്; പ്രതീകമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് സഖാവിനെതിരെ നടക്കുന്ന ഹീനമായ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും തുറന്നുകാട്ടാനും പാർട്ടിയെ സ്നേഹിക്കുന്ന മുഴുവൻ സഖാക്കളും സുഹൃത്തുക്കളും തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം