ഇരിട്ടിയിൽ യാത്രക്കാരന് നേരെ വധശ്രമം: ദമ്പതികൾ അറസ്റ്റിൽ



ഇരിട്ടി: ഇരിട്ടിയിൽ യാത്രക്കാരനെ വധിക്കാൻ ശ്രമിച്ച നിരവധി കേസുകളിലെ പ്രതികളായ ദമ്പതികൾ അറസ്റ്റിൽ. കീഴൂർ സ്വദേശി കെ കെ സുഭാഷ്, ഭാര്യ പാർവ്വതി എന്നിവരെയാണ് ഇരിട്ടി പൊലിസ് അറസ്‌റ്റുചെയ്തത്. പതിനാറോളം കേസുകളിൽ പ്രതിയാണ് സുഭാഷ്. കഴിഞ്ഞ ദിവസം ഇരിട്ടി പഴയ ബസ് സ്റ്റാൻഡിൽ വിശ്രമിക്കുകയായിരുന്ന യാത്രക്കാരനായ നാസറിനെയാണ് ദമ്പതികൾ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ നാസർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്താണ് പ്രതികളെ അറസ്റ്റുചെയ്തത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം